Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാഥുറാം ഗോഡ്‌സെ റിയൽ ഫോർഗോട്ടൺ ഹീറോ! കലികാലത്ത് നമ്മൾ ഇതിനേക്കാൾ ഏറെ കാഴ്ചകൾ ഇനിയും കാണേണ്ടി ഇരിക്കുന്നു

നാഥുറാം ഗോഡ്‌സെ റിയൽ ഫോർഗോട്ടൺ ഹീറോ! കലികാലത്ത് നമ്മൾ ഇതിനേക്കാൾ ഏറെ കാഴ്ചകൾ ഇനിയും കാണേണ്ടി ഇരിക്കുന്നു

മീററ്റ്: ഗാന്ധി ഘാതകൻ നാഥൂറാം ഗോഡ്‌സെയെ മഹത്വവൽക്കരിക്കാനുള്ള ശ്രമങ്ങൾ സജീവം. ഗാന്ധിയൻ ആദർശങ്ങളുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോളതലത്തിൽ പ്രസംഗങ്ങളുമായി മുന്നേറുകയാണ്. എന്നാൽ ഇന്ത്യയിലെ ഹിന്ദുത്വ ശക്തികൾ ഗാന്ധിജിയുടെ കൊലപാതകിയെ ഉയർത്തിക്കാട്ടി മുന്നേറുകയും ചെയ്യുന്നു.

ഗോഡ്‌സെയെ വീര പുരുഷനായി ചിത്രീകരിക്കുന്ന അഖില ഭാരതീയ ഹിന്ദു മഹാസഭ തയ്യാറാക്കിയ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു.
നാഥുറാം ഗോഡ്‌സെ ദ റിയൽ ഫോർഗോട്ടൻ ഹീറോ എന്ന പേരിലാണ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്തത്. ഗോഡ്‌സെയുടെ 66ാം ചരമവാർഷിക ദിനമായ ഇന്നാണ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്തത്. ജനങ്ങൾക്ക് ഗോഡ്‌സെയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് വെബ്‌സൈറ്റ് തുടങ്ങിയതെന്ന് ഹിന്ദുമഹാസഭ പ്രവർത്തകർ പറഞ്ഞു.

'എന്തു കൊണ്ട് ഗാന്ധിജിയെ കൊന്നു' എന്ന ഗോഡ്‌സെയുടെ പുസ്തകത്തിന്റെ സ്‌കാൻ കോപ്പിയും ഗോഡ്‌സെയുടെ സഹോദരൻ ഗോപാൽ ഗോഡ്‌സെയുടെ പുസ്തകത്തിന്റെ കോപ്പിയും വെബ്‌സൈറ്റിൽ ലഭ്യമാക്കാനാണ് തീരുമാനം. ഹിന്ദുമഹാസഭയുടെ ശാഖയായ വിശ്വഹിന്ദുപീഠിന്റെ നേതൃത്വത്തിലാണ് നീക്കം. ഇന്ത്യ വിഭനത്തെ പിന്തുണച്ചതിനാലാണ് ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചതെന്ന് ഹിന്ദുമഹാസഭയുടെ ദേശീയ ജനറൽ സെക്രട്ടറി മുന്ന കുമാർ ശർമ പറഞ്ഞു.

ഗാന്ധി ജീവിച്ചിരുന്നാൽ രാജ്യം കൂടുതൽ വിഭജിക്കപ്പെടുമെന്നും ഗോഡ്‌സെ ആശങ്കപ്പെട്ടിരുന്നതായി മുന്ന കുമാർ കൂട്ടിച്ചേർത്തു. അതിനാലാണ് ഗോഡ്‌സെയുടെ സംഭാവനകളെ മാനിക്കാൻ ബലിദാൻ ദിവസ് ആചരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗോഡ്‌സെയുടെ ജീവചരിത്രം സ്‌കൂളുകളിൽ പഠിപ്പിക്കണമെന്നും ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം സമർപ്പിക്കുമെന്ന് ഹിന്ദു മഹാസഭയുടെ ദേശീയ ഉപാധ്യക്ഷൻ പണ്ഡിറ്റ് അശോക് ശർമ പറഞ്ഞു.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷമാണ് ഇത്തരം നീക്കങ്ങൾ സജീവമായത് ഗോഡ്‌സേയുടെ മരണ ദിനം ബലിദാൻ ദിനമായി ആചരിക്കുകയും ചെയ്തു. ഗാന്ധിജിയുടെ കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട ഗോഡ്‌സെയെ തൂക്കിലേറ്റി വധ ശിക്ഷ നടപ്പാക്കുകയായിരുന്നു. അതിനിടെ ഗാന്ധിജി വധക്കേസ് വീണ്ടും അന്വേഷിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പ്രസ്താവനയും വിവാദമായിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP