Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രിസ്തീയ ഭക്തി ഗാനങ്ങൾ പാടുന്ന ഹിന്ദു ഗായകരെ ആക്രമിക്കുമെന്ന് ഭീഷണി; തമിഴ്‌നാട്ടിൽ ഭീഷണി മുഴക്കിയത് ആർഎസ്എസ്എസ് എന്ന സംഘടനയുടെ സ്ഥാപകനും കൂട്ടരും; കർണാടക സംഗീതജ്ഞൻ ഒ.എസ് അരുണിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ വാട്സാപ്പിൽ

ക്രിസ്തീയ ഭക്തി ഗാനങ്ങൾ പാടുന്ന ഹിന്ദു ഗായകരെ ആക്രമിക്കുമെന്ന് ഭീഷണി; തമിഴ്‌നാട്ടിൽ ഭീഷണി മുഴക്കിയത് ആർഎസ്എസ്എസ് എന്ന സംഘടനയുടെ സ്ഥാപകനും കൂട്ടരും; കർണാടക സംഗീതജ്ഞൻ ഒ.എസ് അരുണിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ വാട്സാപ്പിൽ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: രാജ്യത്ത് വർഗീയത വീണ്ടും തലപൊക്കുന്നുവെന്ന സൂചനയാണ് ഇപ്പോൾ തമിഴ്‌നാട്ടിൽ നിന്നും പുറത്ത് വരുന്നത്. ക്രൈസ്തവ ഗാനം പാടുന്ന ഹിന്ദു ഗായകനെ ആക്രമിക്കുമെന്ന് പറഞ്ഞ് ഭീഷണിയുമായി ഒരു കൂട്ടർ രംഗത്തെത്തി. തീവ്രഹിന്ദു ആശയക്കാരായ സംഘടനയാണ് ഇത്തരമൊരു ഭീഷണി മുഴക്കി രംഗത്തുവന്നത്. കർണാടക സംഗീതജ്ഞൻ ഒ.എസ് അരുണിനെയാണ് ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ വാട്‌സാപ്പിൽ പ്രചരിക്കുന്നുണ്ട്.

ആർഎസ്എസ്എസ് എന്ന സംഘടനയുടെ സ്ഥാപകനായ രാമനാഥൻ സീതാരാമൻ എന്നയാളും സംഘവുമാണ് ഭീഷണിയുമായി രംഗത്തെത്തിയത്. രാഷ്ട്രീയ സനാതന സേവാ സംഘം എന്ന സംഘടന കോയമ്പത്തൂർ കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. കർണാടക സംഗീതജ്ഞനായ ഒ.എസ് അരുണിനെ ക്രിസ്തീയ ഗാനം പാടിയതിന് ആർഎസ്എസ്.എസിന്റെ സ്ഥാപകൻ രാമനാഥൻ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ വാട്‌സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. വാട്‌സ്ആപ്പ് ഓഡിയോയിലേത് തന്റെ ശബ്ദം തന്നെയാണെന്ന് ഇയാൾ സ്ഥിരീകരിക്കുകയും ചെയ്തു. ക്രിസ്തീയ ഗാനങ്ങൾ പാടുന്ന ഗായകരെ ശാരീരികമായി തന്നെ കൈകാര്യം ചെയ്യുമെന്നും തമിഴ്‌നാട്ടിൽ ഒരു സ്ഥലത്തും ഇത്തരത്തിലുള്ള പാട്ടുകൾ പാടാൻ അനുവദിക്കില്ലെന്നും രാമനാഥൻ ഭീഷണിപ്പെടുത്തിയിരുന്നു.

ഹിന്ദു ഗായകർ ക്രിസ്ത്യൻ ഗാനങ്ങൾ പാടുന്നത് ഹിന്ദു വിരുദ്ധവും മതവിരുദ്ധവുമായ പ്രവൃത്തിയാണെന്ന് രാമനാഥൻ ആരോപിച്ചിരുന്നു. ഇയാളുടെ ഭീഷണിയെ തുടർന്ന് അരുൺ ഒരു ക്രിസ്തീയ പരിപാടിയിൽ നിന്ന് പിന്മാറുകയുമുണ്ടായി. താൻ മാത്രമല്ല മറ്റ് ഹിന്ദു ഗായകരും ക്രിസ്തീയ പാട്ടുകൾ പാടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അവർക്കും താൻ മുന്നറിയിപ്പ് നൽകുമെന്നും മുന്നറിയിപ്പ് അവഗണിച്ച് പാടുന്നവരെ മർദ്ദിക്കുമെന്നും രാമനാഥൻ ഭീഷണിപ്പെടുത്തുന്നുണ്ട്.ബോംബെ ജയശ്രീ, മാഗ്‌സസെ അവാർഡ് ജേതാവായ ടി.എം കൃഷ്ണ, നിത്യശ്രീ മഹാദേവൻ തുടങ്ങിയവർക്കെല്ലാം മുന്നറിയിപ്പ് നൽകുമെന്നാണ് രാമനാഥന്റെ ഭീഷണി. നേരത്തെ കോയമ്പത്തൂരിലെ വേലാണ്ടിപാളയത്ത് ബിജെപിയുടെ നേതാവായിരുന്നു ഇയാൾ.

2013ൽ പാർട്ടിക്കുള്ളിൽ തന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിനും വർഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിനും തന്റെ തന്നെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് തനിക്കെതിരെ ആക്രമണ ഭീഷണിയുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച നേതാവാണ് രാമനാഥൻ. ഈ സംഭവത്തിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.എന്നാൽ രാമനാഥന്റെ ആർഎസ്എസ്.എസിന് ആർ.എസ്.എസുമായി യാതൊരു ബന്ധവുമില്ലെന്ന് ആർഎസ്എസ് നേതാക്കൾ പ്രതികരിച്ചു. എന്നാൽ ആരൊക്കെ തള്ളിപ്പറഞ്ഞാലും തനിക്കൊന്നുമില്ലെന്നും ഹിന്ദുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് തന്റേതെന്നും രാമനാഥൻ പറഞ്ഞു. അതേസമയം ഇയാൾക്ക് നിരിവധി ബിജെപി നേതാക്കളുമായി അടുപ്പമുണ്ട്. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, ബിജെപി തമിഴ്‌നാട് അധ്യക്ഷ ഉൾപ്പെടെ നിരവധി പേരുമായി നിൽക്കുന്ന ചിത്രങ്ങൾ ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP