Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുടങ്ങും മുമ്പെ ഷിക്കാഗോയിലെ ഇന്ത്യൻ വിദ്യാർത്ഥിക്ക് ലഭിച്ചത് 70,000 ഓർഡറുകൾ; നാട്ടുകാർ നൽകിയ ആറു കോടി ഉപയോഗിച്ച് ജാക്കറ്റ് കമ്പനി തുടങ്ങി ഹിരൽ

തുടങ്ങും മുമ്പെ ഷിക്കാഗോയിലെ ഇന്ത്യൻ വിദ്യാർത്ഥിക്ക് ലഭിച്ചത് 70,000 ഓർഡറുകൾ; നാട്ടുകാർ നൽകിയ ആറു കോടി ഉപയോഗിച്ച് ജാക്കറ്റ് കമ്പനി തുടങ്ങി ഹിരൽ

ന്ന് അലാവുദ്ദീന്റെ അത്ഭുത വിളക്ക് പോലെ വിചാരിക്കുന്നതെല്ലാം സാധ്യമാക്കി അത്ഭുതങ്ങൾ തീർക്കാൻ സാധിക്കുന്നത് സംരംഭകർക്കാണ്. അവർക്കെത്തിച്ചേരാൻ സാധിക്കുന്ന ഉയരങ്ങൾ ചിലപ്പോൾ അവർ കണക്കു കൂട്ടുന്നതിലും മേലെയാണ്. സ്വിസ് ആർമി നൈഫ് ട്രാവൽ ജാക്കറ്റ് നിർമ്മിക്കാനുള്ള സംരംഭമാരംഭിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഷിക്കാഗോയിലെ ഹിരൽ സംഗവി എന്ന ഇന്ത്യൻ വിദ്യാർത്ഥിക്ക് ഇത്തരത്തിലുള്ള സ്വപ്‌നസമാനമായ അനുഭവമാണുണ്ടായിരിക്കുന്നത്. സംരംഭം തുടങ്ങുന്നതിന് മുമ്പ് ഹിരലിന് ലഭിച്ചിരിക്കുന്നത് ഇത്തരം ജാക്കറ്റുകൾക്കുള്ള 70,000 ഓർഡറുകളാണ്. നാട്ടുകാർ നൽകിയ ആറു കോടി ഉപയോഗിച്ച് ജാക്കറ്റ് കമ്പനി തുടങ്ങിയിരിക്കുകയാണ് ഹിരൽ ഇപ്പോൾ.

തന്റെ സ്വപ്‌ന സംരംഭത്തിനായ 20,000 ഡോളറിലധികം സംഘടിപ്പിക്കാനാവില്ലെന്നായിരുന്നു ഹിരലിന്റെ ധാരണ.എന്നാൽ അതിന് പകരം ഒമ്പത് മില്യൺ ഡോളറാണ് അദ്ദേഹത്തിന് ഫണ്ടായി സംഘടിപ്പിക്കാൻ സാധിച്ചിരിക്കുന്നത്. ജനകീയമായ കിക്ക് സ്റ്റാർട്ടർ വെബ്‌സൈറ്റുപയോഗിച്ചാണ് ഹിരൽ തന്റെ ബൗബാക്‌സ് ട്രാവൽ ജാക്കറ്റിനുള്ള ഫണ്ട് ഹിരൽ കണ്ടെത്തിയിരിക്കുന്നത്. ജാക്കറ്റ് നിർമ്മിക്കുന്നതിന് മുമ്പ് തന്നെ അതിന് വൻ പ്രചാരണം നൽകാൻ സാധിച്ചതിലൂടെ അതിന് 45,000 പേരുടെ പിന്തുണ നേടാനും അതുവഴി 9,192,056 ഡോളറുമാണ് ഫണ്ടായി ഈ പുതിയ സംരംഭകന് നേടിയെടുക്കാൻ സാധിച്ചിട്ടുള്ളത്. ആ തുക ഉപയോഗിച്ച് നാല് വെർഷനുകളിലുള്ള ജാക്കറ്റ് നിർമ്മാണം അദ്ദേഹം ഉടൻ ആരംഭിക്കാനിരിക്കുകയാണ്.

ബൗബാക്‌സ് ജാക്കറ്റിന് 70 പൗണ്ട് അഥവാ 109 ഡോളറാണ് വില. ഇതിന് 15 പോക്കറ്റുകളാണുള്ളത്. തങ്ങളുടെ അടുത്ത് മഹത്തായ ഒരു ആശയമുണ്ടെന്നും എന്നാൽ ഇതിന്റെ ഫണ്ടായി ഒന്നോ രണ്ടോ മില്യൺ പൗണ്ട് മാത്രമെ സംഭരിക്കാൻ സാധിക്കുകയുള്ളൂ വെന്നായിരുന്നു ധാരണയെന്നും എന്നാൽ തങ്ങൾക്ക് ഒമ്പത് മില്യൺ പൗണ്ട് ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഹിരൽ പറയുന്നു. തന്റെ പ്രൊജക്ടിനായുള്ള കിക്ക്സ്റ്റാർട്ടർ കാംപയിൻ ജൂലൈ ഏഴിനാണ് ഹിരാൽ ആരംഭിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണത് അവസാനിച്ചത്.

ഹിരലിന്റെ ഭാര്യയായ യോഗാൻഷി ഷായുടെ ആശയമാണീ ജാക്കറ്റ്. വെസ്റ്റ്‌കോസ്റ്റിലുള്ള ഒരു ഡിസൈനറാണ് ഇവർ. നെക്ക് പില്ലോ, ഹുഡ്, ഐമാസ്‌ക്, ഗ്ലൗവ്‌സ്, ഡ്രിങ്ക് ഹോൾഡർ, പോർട്ടബിൾ ചാർജറുകൾ എന്നിവയടക്കമുള്ള ജാക്കറ്റാണ് ഹിരൽ നിർമ്മിക്കുന്നത്. ഇല്ലിനോയിസിലെ നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ഒരു എംബിഎ വിദ്യാർത്ഥിയാണ് ഹിരാൽ. തന്റെ കമ്പനി ബൗബാക്‌സിന്റെ പ്രവർത്തനം ആരംഭിക്കാൻ വേണ്ടി തൽക്കാലം പഠനത്തിൽ നിന്നും ശ്രദ്ധ മാറ്റുകയാണീ പുതു സംരംഭകൻ.

വിവിധ തരത്തിലുള്ള ജാക്കറ്റുകൾ ഈ കമ്പനി അടുത്ത് തന്നെ വിൽപന ആരംഭിക്കുന്നതാണ്. കിക്ക്സ്റ്റാർട്ടറിലൂടെ തന്നെ പിന്തുണച്ച 45,000 പേരിൽ നിന്നായി 70,000 ജാക്കറ്റുകൾക്കുള്ള ഓർഡറുകൾ ഹിരാലിന് ലഭിച്ച് കഴിഞ്ഞു. 89 പൗണ്ടിനും 120 പൗണ്ടിനും ഇടയിൽ വില വരുന്ന ജാക്കറ്റുകളാണിവ. ഇവ നവംബറോടെ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് ഹിരാലിന്റെ കണക്ക് കൂട്ടൽ. നാല് വെർഷനുകളിലുള്ള ജാക്കറ്റുകൾ നിർമ്മിക്കാൻ നാല് മാനുഫാക്ചറർമാരെ ഹിരാലിന് ലഭിച്ച് കഴിഞ്ഞു.ഫുൾ സൈസ് ടാബ്ലറ്റുകൾ, ഫോണുകൾ, ഇയർഫോണുകൾ, ചെറിയ ബ്ലാങ്കറ്റുകൾ തുടങ്ങിയ സൂക്ഷിക്കാൻ കഴിയുന്ന ജാക്കറ്റുകളാണിവ. സോഫ്റ്റ് കോട്ടൻ ജംപർ, വാട്ടർ റിപെല്ലെന്റ് വിൻഡ്‌ബ്രേക്കർ, ഫ്‌ലീസ് ലൈൻഡ് ബോംബർ ജാക്കറ്റ്, റിങ്ക്വിൾ ഫ്രീ ബ്ലേസർ എന്നിങ്ങനെയുള്ള ജാക്കറ്റുകളാണ് ഹിരാൽ പുറത്തിറക്കാനൊരുങ്ങുന്നത്.

ഇതിലെ പില്ലോ വ്യത്യസ്തമായ ഉറക്ക പൊസിഷനുകൾക്ക് സഹായകമാണെന്നാണ് നിർമ്മാതാവ് അവകാശപ്പെടുന്നത്. ഐ പാഡ് മുതൽ ഡ്രിങ്ക് കാൻ വരെ വ്യത്യസ്തമായ ഐറ്റങ്ങൾ ഈ ജാക്കറ്റിൽ സുഖകരമായി കൊണ്ടു പോകാനാകുമെന്നാണ് ഹിരാൽ പറയുന്നത്. ബിൽറ്റ് ഇൻ നെക്ക് പില്ലോ ജാക്കറ്റിലെ പ്രധാന ഭാഗമാണ്. ക്രിയേറ്റീവായ ലൈഫ്‌സ്‌റ്റൈൽ ഉൽപന്നങ്ങൾ നിർമ്മിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഹിരാൽ പറയുന്നത്. ഇതിന്റെ ഭാഗമായി ജാക്കറ്റുകൾ, ബ്ലേസറുകൾ, ബോംബർ ജാക്കറ്റുകൾ തുടങ്ങിയവ നിർമ്മിക്കുന്നതാണ്. ഇൻസുലേറ്റഡ് നിയോപ്രെൻ മെറ്റീരിയൽ കൊണ്ടു നിർമ്മിച്ച ഇതിന്റെ ഡ്രിങ്ക് പോക്കറ്റിൽ പാനീയങ്ങളെ ചൂടായോ തണുപ്പായോ നിലനിർത്താൻ സാധിക്കും.

പുതിയ സംരംഭകർക്കായി ഫണ്ട് കണ്ടെത്താൻ സഹായിക്കുന്ന ഗ്ലോബൽ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമാണ് കിക്ക്സ്റ്റാർട്ടർ. യുഎസ് കേന്ദ്രമാക്കിയാണിത് പ്രവർത്തിക്കുന്നത്. ക്രിയാത്മകമായ പദ്ധതികൾക്ക് ഫണ്ട് നേടിക്കൊടുക്കുകയാണിതിന്റെ അടിസ്ഥാന ലക്ഷ്യം. 7.8 മില്യൺ ബാക്കർമാരിൽ നിന്നുമായി 1.5 ബില്യൺ ഡോളർ ഫണ്ട് കിക്ക് സ്റ്റാർട്ടർ രണ്ട് ലക്ഷം ക്രിയേറ്റീവ് പ്രൊജക്ടുകൾക്കായി ഇതുവരെ അനുവദിച്ചിട്ടുണ്ട്. ക്രിയേറ്റീവ് ആശയങ്ങളുള്ളവർക്ക് അതിനുള്ള ഫണ്ടിനായി ഈ വെബ്‌സൈറ്റിൽ തങ്ങളുടെ ആശയങ്ങൾ വിശദീകരിക്കാനും ബാക്കർമാരിൽ നിന്ന് തങ്ങളുടെ പ്രസ്തുത പദ്ധതിക്കായി ഫണ്ട് കണ്ടെത്താനും സാധിക്കും. ഹിരാലും ഇപ്പോൾ അതാണ് ചെയ്ത് വിജയിച്ചിരിക്കുന്നത്. സിനിമ, മ്യൂസിക്, സ്‌റ്റേജ് ഷോ, കോമിക്‌സ്, ജേർണലിസം, വീഡിയോ ഗെയിം, ടെക്‌നോളജി, ഭക്ഷ്യോൽപന്നങ്ങളുമായി ബന്ധപ്പെട്ട പദ്ധതികൾ തുടങ്ങിയയ്ക്കാണിതിലൂടെ ഫണ്ട് അനുവദിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP