Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെറും രണ്ട് മണിക്കൂർ കൊണ്ട് ആർക്കും സോളാർ കുക്കർ നിർമ്മിക്കാം: ഭക്ഷണം പാകം ചെയ്യാം; ആകെ വേണ്ടത് സൂര്യപ്രകാശം മാത്രം: വലിയ കമ്പനിയിലെ ജോലി രാജിവച്ചു കുട്ടികളെ സോളർ കുക്കർ ഉണ്ടാക്കാൻ പഠിപ്പിച്ച് യുവാവ്; ഒരുലക്ഷത്തിലധികം കുട്ടികളെ സോളാർ വിദ്യ വിദ്യ പഠിപ്പിക്കുന്ന താരമായി വിവേക് കാബ്ര

വെറും രണ്ട് മണിക്കൂർ കൊണ്ട് ആർക്കും സോളാർ കുക്കർ നിർമ്മിക്കാം: ഭക്ഷണം പാകം ചെയ്യാം; ആകെ വേണ്ടത് സൂര്യപ്രകാശം മാത്രം: വലിയ കമ്പനിയിലെ ജോലി രാജിവച്ചു കുട്ടികളെ സോളർ കുക്കർ ഉണ്ടാക്കാൻ പഠിപ്പിച്ച് യുവാവ്; ഒരുലക്ഷത്തിലധികം കുട്ടികളെ സോളാർ വിദ്യ വിദ്യ പഠിപ്പിക്കുന്ന താരമായി വിവേക് കാബ്ര

മറുനാടൻ മലയാളി ബ്യൂറോ

മുംബെെ:  സോളർ ഊർജം ഉപയോഗിച്ച് വെള്ളം ചൂടാക്കുക, വെെദ്യുതി ഉത്പാദിപ്പിക്കുക, ചാർജ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ മാത്രമാണെന്ന് കരുതിയിരുന്നത്. എന്നാൽ മുംബെെ ഐഐടി പഠിക്കാൻ എത്തിയപ്പോഴാണ് വിവേക് എന്ന ചെറുപ്പക്കാരന് പുതിയ ആശയം മനസിലുദിച്ചത്. വേറൊന്നുമല്ല സോളാർ ഊർജ്ജം കൊണ്ട് എങ്ങനെ ഭക്ഷണം പാചകം ചെയ്യാമെന്ന്. അങ്ങനെ വലിയ ഒരു കമ്പനിയിലെ ജോലി ഉപേക്ഷിച്ചു ഒരുലക്ഷത്തിലധികം കുട്ടികളെ ഈ വിദ്യ പഠിപ്പിക്കുന്ന ആള് മാത്രമല്ല, കണ്ടുപിടിച്ച നേട്ടത്തിൽ താരമായിരിക്കുകയാണ് വിവേക് കാബ്ര എന്ന യുവാവ്.

മഹാരാഷ്ട്രയിലെ ജൽനയിലാണ് വിവേക് കാബ്ര ജനിച്ചു വളർന്നത്. ആറാം വയസ്സിലാണ് വിവേക് ഒരു സോളർ കുക്കർ ആദ്യമായി കാണുന്നതും. അതിൽ അമ്മ പാകം ചെയ്ത വിഭവങ്ങൾക്ക് സ്വാദുമുണ്ടായിരുന്നു. ആഹാരം പാകം ചെയ്യുമ്പോൾ അതിന്റെ ചൂടിന്റെ അളവ് രുചിയിൽ മാറ്റം വരുത്തും എന്നാണ് വിവേക് അഭിപ്രായം. സോളർ കുക്കറിലെ ആഹാരം കൂടുതൽ രുചികരം ആയതും ഇതുമൂലമാണ്‌ എന്ന് വിവേക് പറയുന്നു. സോളർ കുക്കർ ഏറ്റവും ചെറിയ ഫ്ലേയിമിലാണ് ആഹാരം പാകം ചെയ്യുന്നത്. ഇത് ആഹാരത്തിന്റെ രുചി കൂട്ടും ഒപ്പം ആരോഗ്യവും.

പഴയ രീതിയിലെ അടുപ്പിൽ പാകം ചെയ്യുന്നത് സ്ത്രീകളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ ഒരു പഠനത്തിൽ പറയുന്നുണ്ട്. പുകയും പൊടിയും അടിക്കാതെ എങ്ങനെ ആഹാരം പാകം ചെയ്യാം എന്നാണ് വിവേക് കാട്ടി തരുന്നത്. 2012 ലാണ് വിവേക് തന്റെ യാത്ര തുടങ്ങുന്നതും. ഏകദേശം 1.2 ലക്ഷം കുട്ടികൾക്ക് അദ്ദേഹം ഇന്ന് പോർട്ടബിൾ വാട്ടർ പ്രൂഫ്‌ സോളാർ കുക്കർ നിർമ്മിക്കുന്ന വിദ്യ പഠിപ്പിച്ചു കൊടുത്തു. ഇതോടെ സൂര്യന്റെ ചൂടിൽ നിന്നും തികച്ചും പ്രകൃതിദത്തമായ രീതിയിൽ ഭക്ഷണം പാകം ചെയ്യാൻ ഇതുവഴി സാധിച്ചു.

സോളർ കുക്കറുകളുടെ കൂടുതൽ പ്രചരണം ആണ് വിവേകിന്റെ ഇപ്പോഴത്തെ ലക്ഷ്യം. ഇതിനോടകം ഇന്ത്യ , കെനിയ , ദുബായ് എന്നിവിടങ്ങളിലെ 12,15,000 കുട്ടികൾക്ക് സോളാർ കുക്കർ നിർമ്മാണം വിവേക് പഠിപ്പിച്ചു കൊടുത്തു. എവിടേക്ക് വേണമെങ്കിലും എടുത്തുകൊണ്ടു പോകാവുന്ന തരത്തിലാണ് കുക്കറുകളുടെ നിർമ്മാണം. പാകം ചെയ്യാൻ ആകെ വേണ്ടത് സൂര്യപ്രകാശം മാത്രവും. രണ്ടു മണിക്കൂർ കൊണ്ട് ഒരാൾക്ക് ഒരു സോളർ കുക്കർ നിർമ്മിക്കാം എന്ന് വിവേക് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP