Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിസ്ബുൾ മുജാഹിദ്ദീൻ ഉന്നത കമാൻഡറെ സുരക്ഷാസേന വധിച്ചു; ഹറൂൺ ഹഫാസ് കൊല്ലപ്പെട്ടത് കശ്മീരിലെ ദോഡ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ

ഹിസ്ബുൾ മുജാഹിദ്ദീൻ ഉന്നത കമാൻഡറെ സുരക്ഷാസേന വധിച്ചു; ഹറൂൺ ഹഫാസ് കൊല്ലപ്പെട്ടത് കശ്മീരിലെ ദോഡ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദീന്റെ ഉന്നത കമാൻഡറെ സുരക്ഷാസേന വധിച്ചു. കൊടുംഭീകരനായ ഹറൂൺ ഹഫാസാണ് സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കശ്മീരെ ദോഡ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഒസാമാ ജാവേദ് എന്ന കൊടുംഭീകരനൊപ്പം പ്രവർത്തിച്ചിരുന്ന ആളായിരുന്നു ഹറൂൺ ഹഫാസ്.

രഹസ്യ വിവരത്തെതുടർന്നാണ് സുരക്ഷാസേന ദോഡയിലെത്തിയതും തുടർന്ന് ഏറ്റുമുട്ടൽ ഉണ്ടായതും. ഹറൂണിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു ഭീകരനുവേണ്ടി സുരക്ഷാസേന തിരച്ചിൽ നടത്തുകയാണ്. ഹിസ്ബുളിന്റെ ജില്ലാ കമാൻഡറായിരുന്നു ഇയാളെന്നാണ് സുരക്ഷാസേന പറയുന്നത്. കിഷ്ത്വാറിൽ നിന്ന് ആയുധങ്ങൾ തട്ടിയെടുത്തതും കശ്മീരിലെ നിരവധി രാഷ്ട്രീയ നേതാക്കളെ കൊലപ്പെടുത്തിയതുമുൾപ്പെടെ നിരവധി തീവ്രവാദ കേസുകളിൽ സുരക്ഷാസേന തിരഞ്ഞുകൊണ്ടിരുന്നയാളാണ് ഹറൂൺ ഹഫാസ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP