Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പേ ചാനലടക്കം ഇഷ്ടപ്പെട്ട 100 ചാനലുകൾ ഇനി പ്രതിമാസം 153 രൂപക്ക്'; ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

പേ ചാനലടക്കം ഇഷ്ടപ്പെട്ട 100 ചാനലുകൾ ഇനി പ്രതിമാസം 153 രൂപക്ക്'; ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

ന്യൂഡൽഹി: ടെലിവിഷൻ പ്രേക്ഷകർക്ക് സന്തോഷ വാർത്തയുമായ് ട്രായ് ഉത്തരവ്. ഇനി മുതൽ പേ ചാനൽ അടക്കം 100 ചാനലുകൾ പ്രതിമാസം 153.40 രൂപക്ക് (ജി.എസ്.ടി ഉൾപ്പെടെ) കാണാൻ സാധിക്കും. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയാണ് (ട്രായ്) പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. 100 ചാനലുകളിൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടചാനലുകൾ തെരഞ്ഞെടുക്കാമെന്നതാണ് പ്രത്യേകത. ജനുവരി 31ന് മുമ്പ് പുതിയ രീതി നിലവിൽ വരും.

അതേസമയം അടിസ്ഥാന പാക്കേജിൽ ഹൈ ഡെഫനിഷൻ (HD) ചാനലുകൾ ഉൾപ്പെടുന്നില്ല. എന്നിരുന്നാലും ഒരു ഒഉ ചാനൽ രണ്ട് സാധാരണ ചാനലുകൾക്ക് തുല്യമാണെന്നും അതിനാൽ എച്.ഡി ചാനൽ തെരഞ്ഞെടുക്കാനാകുമെന്നും ചില വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ ഉപഭോക്താക്കൾ അവരുടെ സേവന ദാതാവുമായി അന്വേഷണം നടത്തണം. ഒരു ചാനലിന്റെ പരമാവധി വില പ്രതിമാസം 19 രൂപയായി നിയന്ത്രിച്ച് ട്രായ് തീരുമാനമെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP