Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ഹോണ്ട ആക്റ്റിവ ട്രാഫിക് നിയമം തെറ്റിച്ചത് 635 തവണ; മൊത്തം പിഴ 63,500 രൂപ; വണ്ടി വിറ്റാൽ പോലും കിട്ടാത്ത തുക എങ്ങനെ ഈടാക്കുമെന്ന് അറിയാതെ അധികൃതർ; ഇൻഷുറൻസ് പോലും കൃത്യമല്ലാത്തിനാൽ ലേലം ചെയ്യാൻ പോലും കഴിയാതെ പൊലീസ്

ഒരു ഹോണ്ട ആക്റ്റിവ ട്രാഫിക് നിയമം തെറ്റിച്ചത് 635 തവണ; മൊത്തം പിഴ 63,500 രൂപ; വണ്ടി വിറ്റാൽ പോലും കിട്ടാത്ത തുക എങ്ങനെ ഈടാക്കുമെന്ന് അറിയാതെ അധികൃതർ; ഇൻഷുറൻസ് പോലും കൃത്യമല്ലാത്തിനാൽ ലേലം ചെയ്യാൻ പോലും കഴിയാതെ പൊലീസ്

മൈസൂർ: റോഡിൽ ട്രാഫിക് നിയമം പാലിക്കാത്തതിന് പിഴ ശിക്ഷ കിട്ടാത്തവർ കുറവാണ്. എന്നാൽ വാഹനത്തിന്റെ വിലയെക്കാൾ അധികം പിഴ ലഭിച്ച ഒരു വിരുധന്റെ കഥയാണ് മൈസൂരിൽ നിന്നും പുറത്ത് വരുന്നത്. 635 തവണയാണ് ഒരു ആക്ടീവ സ്‌കൂട്ടർ ട്രാഫിക് നിയമം തെറ്റിച്ച് മൈസൂർ നിരത്തിലൂടെ വിലസി നടന്നത്. ഒടുവിൽ മൈസൂർ ട്രാഫിക് പൊലീസിന്റെ പരിശോധനയിൽ ഈ നിയമലംഘനം പിടിക്കപ്പെട്ടു. ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് കൈ കാണിച്ച് നിർത്തി പെറ്റി അടയ്ക്കാൻ വാഹന നമ്പറും മറ്റും വിശദമായി പരിശോധിച്ചപ്പോഴാണ് നിയമലംഘന പരമ്പര കണ്ട് പൊലീസ് ഞെട്ടിയത്. എന്നാൽ പരിശോധനയ്ക്കിടയിൽ സ്‌കൂട്ടർ ഓടിച്ചയാൾ ഓടി രക്ഷപ്പെട്ടു.

635 നിയമലംഘനങ്ങളിൽ കൂടുതലും സിഗ്‌നൽ തെറ്റിച്ച് വണ്ടി ഓടിച്ചതും ഹെൽമറ്റ് ധരിക്കാതെ വണ്ടി ഓടിച്ചതിനുമാണ്. റോഡിലെ സിസിടിവി ദൃശ്യങ്ങൾ വഴിയാണ് ഇവയെല്ലാം പിടിക്കപ്പെട്ടിരുന്നത്. ഈ കുറ്റങ്ങൾക്കെല്ലാം ചേർത്ത് പൊലീസ് ഇട്ട പിഴ 63500 രൂപയും. എന്നാൽ ഉടമസ്ഥനില്ലാതെ പിഴ എങ്ങനെ അടപ്പിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് പൊലീസ്. ആർടിഒ രേഖകൾ പ്രകാരം ഇതിന്റെ ഓണർക്ക് നോട്ടീസ് അയച്ച് കേസ് എടുത്തിട്ടുണ്ട്. ഉടമസ്ഥൻ രേഖകളിൽ പേര് മാറ്റാതെ വിറ്റ വാഹനമാണോ ഇതെന്ന കാര്യത്തിലും ട്രാഫിക് പൊലീസിന് സംശയമുണ്ട്.

ഉടമസ്ഥന്റെ കൈയിൽ നിന്ന് പണം കിട്ടിയില്ലെങ്കിൽ പിഴ തുക ലഭിക്കാൻ പിടിച്ചെടുത്ത വണ്ടി ലേലത്തിൽ വിറ്റാലും ഇത്രയും വലിയ തുക ലഭിക്കില്ല. 2015 മോഡലായ സ്‌കൂട്ടറിന് പരമാവധി 20000-25000 രൂപ മാത്രമേ റീസെയിൽ വാല്യു ലഭിക്കു. എന്നാൽ ഉടമസ്ഥൻ കാലങ്ങളായി ഇൻഷൂറൻസ് അടയ്ക്കാത്തതിനാൽ വിൽപ്പനയും ട്രാഫിക് പൊലീസിന് അത്ര എളുപ്പത്തിൽ നടക്കില്ല. അതുകൊണ്ട് തന്നെ കേസ് എങ്ങനെ ഒത്തുതീർക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ട്രാഫിക് പൊലീസ്. കോടതി തീരുമാനപ്രകാരമായിരിക്കും ഇനി തുടർനടപടികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP