Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദളിത് യുവാവിനെ ജീവനോടെ കത്തിച്ച് കൊന്നത് ഇതര ജാതിയിലുള്ള പെൺകുട്ടിയെ പ്രണയിച്ചതിന്; മകന്റെ മരണത്തിൽ മനം നൊന്ത് അമ്മ മരിച്ചത് ഇന്നലെ; സുഖമില്ലാത്ത അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി സംഘടിപ്പിച്ച പണവും തട്ടിയെടുത്ത് പെൺകുട്ടിയുടെ ബന്ധുക്കൾ നടത്തിയത് സമാനതകളില്ലാത്ത ക്രൂരത

ദളിത് യുവാവിനെ ജീവനോടെ കത്തിച്ച് കൊന്നത് ഇതര ജാതിയിലുള്ള പെൺകുട്ടിയെ പ്രണയിച്ചതിന്; മകന്റെ മരണത്തിൽ മനം നൊന്ത് അമ്മ മരിച്ചത് ഇന്നലെ; സുഖമില്ലാത്ത അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി സംഘടിപ്പിച്ച പണവും തട്ടിയെടുത്ത് പെൺകുട്ടിയുടെ ബന്ധുക്കൾ നടത്തിയത് സമാനതകളില്ലാത്ത ക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

ഹർദോയ്: ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ മർദിച്ചവശനാക്കി ജീവനോടെ കത്തിച്ചു കൊന്നത് ഇതര ജാതിയിലുള്ള പെൺകുട്ടിയെ പ്രണയച്ചതിന്. ഹർദോയ ജില്ലയിലെ ബദേശയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബദേശ സ്വദേശി അഭിഷേക് എന്ന മോനുവാണ് മറ്റൊരു ജാതിയിലുള്ള പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ ദുരഭിമാനകൊലയ്ക്ക് ഇരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളും അയൽവാസികളും ഉൾപ്പടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.

സുഖമില്ലാത്ത അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി പണം ഇല്ലാത്തതിനാൽ അത് എവിടെ നിന്നോ സംഘടിപ്പിച്ചതിന് ശേഷം കാമുകിയെ കണ്ട് മടങ്ങവെയാണ് യുവാവ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. വഴിയിൽ വെച്ച് അഭിഷേകിനെ സംഘം തടഞ്ഞുനിർത്തുകയും ആളില്ലാത്ത വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കുകയുമായിരുന്നു. അതിന് ശേഷം മർദ്ദിച്ചവശനാക്കി ജീവനോടെ തന്നെ തീ കൊളുത്തി. അഭിഷേകിന്റെ നിലവിളി കേട്ട് എത്തിയ സമീപവാസികൾ തീ അണച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഭിഷേകിന്റെ മരണവിവരമറിഞ്ഞ് സഹിക്കാനാകാതെ അമ്മ റാം ബേട്ടിയും മരിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. അഭിഷേകിന്റെ കൈയിലുണ്ടായിരുന്ന 25,000 രൂപ അക്രമിസംഘം കൈക്കലാക്കിയതായും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP