Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുപിയിൽ മദ്യദുരന്തത്തിൽ 27 പേർ മരിച്ചു; ഇടനിലക്കാരൻ അറസ്റ്റിൽ; 17 എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷനും

യുപിയിൽ മദ്യദുരന്തത്തിൽ 27 പേർ മരിച്ചു; ഇടനിലക്കാരൻ അറസ്റ്റിൽ; 17 എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷനും

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗ, ഉന്നാവോ ജില്ലകളിൽ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം ഇരുപത്തിയേഴായി. 122 പേർ ഗുരുതരനിലയിൽ ചികിൽസയിലാണ്. അതുകൊണ്ട് മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. പലരും അവശനിലയിൽ ആശുപത്രികളിൽ എത്തിക്കൊണ്ടിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പതിനാറ് എക്‌സൈസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നിർദ്ദേശപ്രകാരം സസ്പൻഡ് ചെയ്തു.

ലഖ്‌നൗവിലെ മാലിഹാബാദിൽ 15 പേരാണ് മരിച്ചത്. ലഖ്‌നൗവിലെ സരോജിനിനഗറിൽ മരിച്ചത് നാലുപേരാണ്. ഉന്നാവോ ജില്ലയിലെ ഹസൻഗഞ്ചിൽ മരണസംഖ്യ എട്ടാണ്. ഇന്നലെയാണ് മദ്യദുരന്തം ഉണ്ടായത്. ഈ പ്രദേശങ്ങളിൽ മദ്യം വിതരണം ചെയ്ത ഇടനിലക്കാരൻ പ്യാരേലാലിനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാളുടെ സഹായികൾ ഒളിവിലാണ്.

കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP