Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരണ കാഹളം മുഴക്കി വിഷമദ്യ ദുരന്തം ! യുപിയിലും ഉത്തരാഖണ്ഡിലുമായി മരിച്ചവരുടെ എണ്ണം 70 കടന്നു; യുപിയിൽ 44 പേരും ഉത്തരാഖണ്ഡിൽ 28 ആളുകളും കൊല്ലപ്പെട്ടു; മദ്യം വിതരണം ചെയ്തത് സഹാറൻപൂരിൽ നിന്നെന്നും സൂചന; ഉറവിടം കണ്ടെത്താൻ പൊലീസിന് കർശന നിർദ്ദേശം നൽകി യുപി മുഖ്യമന്ത്രി; ഇതുവരെ അറസ്റ്റിലായത് 30 പേരെന്ന് പൊലീസ്

മരണ കാഹളം മുഴക്കി വിഷമദ്യ ദുരന്തം ! യുപിയിലും ഉത്തരാഖണ്ഡിലുമായി മരിച്ചവരുടെ എണ്ണം 70 കടന്നു; യുപിയിൽ 44 പേരും ഉത്തരാഖണ്ഡിൽ 28 ആളുകളും കൊല്ലപ്പെട്ടു; മദ്യം വിതരണം ചെയ്തത് സഹാറൻപൂരിൽ നിന്നെന്നും സൂചന; ഉറവിടം കണ്ടെത്താൻ പൊലീസിന് കർശന നിർദ്ദേശം നൽകി യുപി മുഖ്യമന്ത്രി; ഇതുവരെ അറസ്റ്റിലായത് 30 പേരെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ : ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലുമായി ഉണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണകാഹളം മുഴങ്ങുന്നു. ഇപ്പോൾ മരണ സംഖ്യ 7 കടന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്. ഉത്തരപ്രദേശിലെ സഹാറന്ഡപൂരിൽ 36 പേരും കുശിനഗറിൽ എട്ടു പേരും മരിച്ചതിന് പിന്നാലെ ഉത്തരാഖ്ണ്ഡിൽ 28 പേർ മരിച്ചുവെന്നാണ് വിവരം. മാത്രമല്ല മദ്യം കഴിച്ച മറ്റ് 24 പേർ ഇപ്പോൾ ചികിത്സയിലാണ്. ഇവരെക്കൂടാതെ വേറെ ആളുകൾകളേയും ഗുരുതരാവസ്ഥയിൽ പലയിടങ്ങളിലായുണ്ടെന്നാണ് വിവരം.

സഹാറൻപൂരിൽ നിന്നും കൊണ്ടുവന്നുവെന്ന് കരുതപ്പെടുന്ന മദ്യം ആദ്യം ഉത്തരാഖണ്ഡിലാണ് എത്തിച്ചത്. ഇവിടെ നിന്നും ആദ്യം മദ്യം വാങ്ങി കുടിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതതെന്നാണ് സൂചന. മാത്രമല്ല ഇവർക്ക് കൃത്യ സമയത്ത് ചികിത്സ എത്തിക്കാൻ സാധിച്ചില്ലെന്നും ഇതാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്നും സഹാറൻപൂർ ജില്ലാ കലക്ടർ എ.കെ പാണ്ഡെ അറിയിച്ചു.

സംഭവത്തിന് പിന്നാലെ യുപിയിലെ അനധികൃത മദ്യ ഉൽപാദനവും അതിന്റെ വിൽപനയും നടക്കുന്ന സ്ഥലങ്ങൾ കണ്ടെത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന് കർശന നിർദ്ദേശം നൽകി. ഇതിനു പിന്നാലെ യുപിയിലെ വിവിധ ഭാഗങ്ങളിൽ എക്‌സൈസും പൊലീസും ചേർന്ന് റെയ്ഡ് നടത്തിവരികയാണ്. സംഭവത്തിൽ 30 പേർ ഇതുവരെ അറസ്റ്റിലായെന്നും മദ്യദുരന്തിന് പിന്നിലുള്ള എല്ലാവരേയും ഉടൻ പിടികൂടുമെന്നും സഹാറൻപൂർ ജില്ലാ പൊലീസ് മേധാവി ദിനേഷ് കുമാർ അറിയിച്ചു.

കുശിനഗർ ജില്ലാ എക്‌സൈസ് ഓഫിസറെയും ജില്ലാ എക്‌സൈസ് ഇൻസ്‌പെട്കറെയും യുപി സർക്കാർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടടുണ്ട്. മാത്രമല്ല മദ്യദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതവും ചികിത്സയിലായിരിക്കുന്നവർക്ക് 50000 രൂപ വീതവും ധനസഹായം നൽകാനും തീരുമാനമായി.

സഹരാൻപുറിലെ ഉമാഹി ഗ്രാമത്തിൽ അഞ്ചുപേർ മരിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഒട്ടേരെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശർബത്പുർ ഗ്രാമത്തിൽ മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്. സമീപപ്രപദേശങ്ങളിലും ആളുകൾ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഈ മേഖലയിൽ പതിനാറോളം പേർക്ക് ജീവൻ നഷ്ടമായെന്നാണ് സൂചന. സംഭവത്തെ കുറിച്ച് ജില്ലാ ഭരണകൂടത്തോട് വിശദമായ റിപ്പോർട്ടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP