Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് 19നും പക്ഷിപ്പനിക്കും പന്നിപ്പനിക്കും കുരങ്ങ് പനിക്കും പിന്നാലെ രാജ്യത്ത് കുതിരപ്പനിയും; ഗുജറാത്ത് രാജസ്ഥാൻ അതിർത്തി മേഖലയിലെ സന്തരാംപുർ പ്രദേശത്ത് പുതിയ പകർച്ചവ്യാധി; വായുമാർഗം പരക്കുന്ന സൂക്ഷ്മാണു മനുഷ്യനിലേക്കു പകരാനുള്ള സാധ്യതയും കൂടുതലാണെന്ന് വിദഗ്ദ്ധർ; രോഗസാന്നിധ്യം കണ്ടതിനെത്തുടർന്നു മറ്റു മൂന്നു കുതിരകളെ കുത്തിവച്ചു കൊന്നു; കോറോണയുടെ ഭീതിയിൽ കഴിയുന്ന ഇന്ത്യയിലേക്ക് കുതിരപ്പനിയും

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: കോവിഡ് 19നും പക്ഷിപ്പനിക്കും പന്നിപ്പനിക്കും കുരങ്ങ് പനിക്കും പിന്നാലെ രാജ്യത്ത് കുതിരപ്പനിയും. ഗുജറാത്ത് രാജസ്ഥാൻ അതിർത്തി മേഖലയിലെ സന്തരാംപുർ പ്രദേശത്താണ് ഗ്ലാൻഡർ (ബുർഖോൽദേരിയ മാലേ ബാക്ടീരിയ) പകർച്ചവ്യാധി റിപ്പോർട്ട് ചെയ്തത്. വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാനുള്ള സാധ്യതയുള്ളതിനാൽ അധികൃതർ നിരീക്ഷണം ഊർജിതമാക്കി.

കഴിഞ്ഞ വർഷങ്ങളിലും ഗ്ലാൻഡർ സൂക്ഷ്മാണു കാരണം കുതിരകളും കഴുതകളും ചത്തിരുന്നു. മറ്റു വളർത്തുമൃഗങ്ങളിലേക്കും രോഗം പടരാം. കുതിരകളിൽ വളരെ വേഗത്തിൽ വായുമാർഗം പരക്കുന്ന സൂക്ഷ്മാണു മനുഷ്യനിലേക്കു പകരാനുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ കഴിഞ്ഞ വർഷങ്ങളിലൊന്നും മനുഷ്യമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

മുൻ വർഷങ്ങളിൽ കുതിരപ്പനി കാരണം വളർത്തു മൃഗങ്ങളെ സംസ്ഥാനാതിർത്തി വഴി കൊണ്ടുവരുന്നതും വിൽക്കുന്നതും മധ്യപ്രദേശ്, ഗുജറാത്ത് സർക്കാരുകൾ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരോധിച്ചിരുന്നു. അസുഖബാധയെത്തുടർന്നു സന്തരാംപുർ മൃഗാശുപത്രിയിൽ എത്തിച്ച കുതിര ചികിത്സയ്ക്കിടെ ചത്തതോടെയാണു രോഗം സംശയിച്ചത്. പരിശോധനയിൽ സൂക്ഷ്മാണുവിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. രോഗസാന്നിധ്യം കണ്ടതിനെത്തുടർന്നു മറ്റു മൂന്നു കുതിരകളെ കുത്തിവച്ചു കൊന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP