Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നഷ്ടപ്പെട്ട ഫോൺ തിരിച്ച് നൽകിയപ്പോൾ പത്താം ക്ലാസുകാരൻ ഫോണിലെ രഹസ്യ ഫോട്ടോകൾ ചോർത്തി; ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ലെങ്കിൽ ചിത്രം പ്രചരിപ്പിക്കുമെന്ന് മുപ്പത് വയസ്സുകാരിയെ ഭീഷണിപ്പെടുത്തി; ഭീഷണിക്ക് വഴങ്ങാത്തതോടെ ചിത്രം ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചു; മനോ വിഷമത്താൽ ആത്മഹത്യ ചെയ്ത് ഗൃഹനാഥ

നഷ്ടപ്പെട്ട ഫോൺ തിരിച്ച് നൽകിയപ്പോൾ പത്താം ക്ലാസുകാരൻ ഫോണിലെ രഹസ്യ ഫോട്ടോകൾ ചോർത്തി; ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ലെങ്കിൽ ചിത്രം പ്രചരിപ്പിക്കുമെന്ന് മുപ്പത് വയസ്സുകാരിയെ ഭീഷണിപ്പെടുത്തി; ഭീഷണിക്ക് വഴങ്ങാത്തതോടെ ചിത്രം ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചു; മനോ വിഷമത്താൽ ആത്മഹത്യ ചെയ്ത് ഗൃഹനാഥ

കൊൽക്കത്ത: നഷ്ടപ്പെട്ട ഫോണിലുണ്ടായ രഹസ്യ ചിത്രങ്ങൾ വിദ്യാർത്ഥികൾ പ്രചരിപ്പിച്ചതിന്റെ മനോ വിഷമത്തിൽ 30കാരിയായ ഗൃഹനാഥ ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപുർ ജില്ലയിലെ ചണ്ഡിപുരിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സ്‌കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള കുട്ടിക്കുറ്റവാളികളാണ് യുവതിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചത്.

കുറച്ച് നാളുകൾ മുമ്പ് മകളെ നൃത്തപഠന ക്ലാസ്സിൽ കൊണ്ടാക്കും വഴി യുവതിയുടെ ഫോൺ നഷ്ടപ്പെടുകയായിരുന്നു. തുടർന്ന ഫോൺ ലഭിച്ച 10ാംക്ലാസ്സുകാരൻ ഫോണിലുണ്ടായിരുന്ന യുവതിയുടെ നഗ്ന ചിത്രങ്ങൾ ചോർത്തി ഫോൺ യുവതിക്ക് നൽകുകയായിരുന്നു. തുടർന്ന് കൂട്ടുകാരുമായി ചേർന്ന് യുവതിയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു.

തങ്ങളുടെ കൂടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും കൂടുതൽ നഗ്ന ചിത്രങ്ങൾ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഭീഷണി. നിരവധി തവണ ഫോൺ ചെയ്തിട്ടും യുവതി സമ്മതിച്ചില്ല. ഇതോടെയാണ് ഇവർ ലൈംഗിക ബന്ധത്തിന് വഴങ്ങാത്ത ദേഷ്യത്തിൽ ഫോട്ടോകൾ പ്രചരിപ്പിക്കുകയായിരുന്നു.

ഇതിൽ മനം നൊന്താണ് യുവതി ആത്മഹത്യ ചെയ്തത്. കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 21കാരനായ ചന്ദൻ ഗുച്ചൈത്തും പ്രായപൂർത്തിയാവാത്ത മൂന്ന് പേരുമാണ് അറസ്റ്റിലായത്. രണ്ട് പർ 16 വയസ്സും ഒരാൾ 17വയസ്സും പ്രായമുള്ളവരാണ്. അയൽവാസികളായ ഈ മൂന്ന് കുട്ടികളും മൂന്ന് വ്യത്യസ്ത സ്‌കൂളുകളിലാണ് പഠിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP