Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ വാങ്ങി നൽകിയില്ല; ഭർത്താവിന്റെ സമീപനത്തിൽ മനം നൊന്ത് യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു; ദാരുണ സംഭവം ഡൽഹിയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ വാങ്ങി നൽകാത്തതിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. 

ഡൽഹി മൈദാൻ ഗാർഹി മേഖലയിലാണ് ദാരുണമായ സംഭവം. ഇവരുടെ മക്കൾക്ക് സ്‌കൂൾ തുറക്കുമ്പോൾ ഓൺലൈൻ ക്ലാസിന് സഹായമാകാനാണ് സ്മാർഫോൺ വാങ്ങണമെന്ന് യുവതി നിരന്തരം ആവശ്യപ്പെട്ടത്. എന്നാൽ ഭർത്താവ് അനുമതി നൽകാത്തതിന്റെ വിഷമത്തിൽ തീ കൊളുത്തുകയായിരുന്നു.

സംഭവമറിഞ്ഞ് ഉടൻ പൊലീസെത്തി സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചെങ്കിലും 90 ശതമാനത്തോളം പൊള്ളലേറ്റ 29 വയസ്സുകാരിയായ യുവതി മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP