Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നേതാജി വിമാനാപകടത്തിൽ മരിച്ചത് തന്നെയെന്ന് സഖ്യകക്ഷിയായിരുന്ന ജപ്പാന്റെ രേഖകൾ; തായ്‌പേയിൽ ശ്മശാനത്തിൽ മൃതദേഹം സംസ്‌ക്കരിച്ചെന്ന് റിപ്പോർട്ട്; അവസാനിക്കുന്നത് ഇന്ത്യകണ്ട ഏറ്റവും വലിയ ഗൂഢാലോചനാ തിയറി

നേതാജി വിമാനാപകടത്തിൽ മരിച്ചത് തന്നെയെന്ന് സഖ്യകക്ഷിയായിരുന്ന ജപ്പാന്റെ രേഖകൾ; തായ്‌പേയിൽ ശ്മശാനത്തിൽ മൃതദേഹം സംസ്‌ക്കരിച്ചെന്ന് റിപ്പോർട്ട്; അവസാനിക്കുന്നത് ഇന്ത്യകണ്ട ഏറ്റവും വലിയ ഗൂഢാലോചനാ തിയറി

ലണ്ടൻ: നേതാജി സുഭാഷ് ച്ന്ദ്രബോസിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുന്ന സുപ്രധാന രേഖകൾ പുറത്തുവന്നു. അന്ന് സുഭാഷ് ചന്ദ്രബോസിന്റെ സഖ്യകക്ഷിയായിരുന്ന ജപ്പാന്റെ രേഖകൾ പ്രകാരം അദ്ദേഹം വിമാന അപകടത്തിലാണ് പുറത്തുവന്നതെന്ന് വ്യക്തമാക്കി. ഇതോടൊയാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഗൂഢാലോചനാ തിയറിക്ക് അവസാനമായത്. നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് ജാപ്പനീസ് സർക്കാർ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് പുറത്തുവന്നത്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെബ്‌സൈറ്റാണ് റിപ്പോർട്ടിലെ രേഖകൾ സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

1956 ജനുവരിയിലാണ് അന്വേഷണ റിപ്പോർട്ട് പൂർത്തിയായതെന്നും ഇതു ടോക്കിയോയിലെ ഇന്ത്യൻ എംബസിക്കു ജാപ്പനീസ് സർക്കാർ നൽകിയതായും വെബ്‌സൈറ്റ് പറയുന്നു. രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ അടങ്ങിയതിനാലാണ് റിപ്പോർട്ട് ഇന്ത്യൻ സർക്കാർ പുറത്തുവിടാതിരുന്നത്. 1945 ഓഗസ്റ്റ് 18 നുണ്ടായ വിമാനാപകടത്തിലാണ് നേതാജി കൊല്ലപ്പെട്ടതെന്നു അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും വെബ്‌സൈറ്റ് പറയുന്നു.

അപകടത്തിൽ നേതാജിക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. വൈകിട്ട് മൂന്നിന് അദ്ദേഹത്തെ തായ്‌പെയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴോടെ മരിച്ചു. ഓഗസ്റ്റ് 22 ന് തായ്‌പെയിലുള്ള മുൻസിപ്പിൽ ശ്മശാനത്തിൽ അദ്ദേഹത്തെ സംസ്‌കരിച്ചതായും വെബ്‌സൈറ്റ് പുറത്തുവിട്ട രേഖകളിലുണ്ട്.

നേരത്തെ ബ്രിട്ടീഷ് വെബ്‌സൈറ്റും സമാനമായ വെളിപ്പെടുത്തൽ നടത്തിയിരുന്നു. തായ്‌വാനിൽ നടന്ന വിമാനാപകടത്തിലാണ് ഗുരുതരമായ പരിക്കേറ്റ നേതാജി ആശുപത്രിയിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചതെന്നായിരുന്നു ബ്രിട്ടനിലെ ഒരു വെബ്‌സൈറ്റാണു വെളിപ്പെടുത്തൽ. സാക്ഷികളെ ഉദ്ധരിച്ചാണു www.bosefile.info എന്ന വെബ്‌സൈറ്റിന്റെ കണ്ടെത്തലുകൾ പുറത്തുവന്നിരിക്കുന്നത്.

നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായിരുന്ന ദുരൂഹത അവസാനിപ്പിക്കുന്നുവെന്ന അവകാശവാദത്തോടെയാണ് വെബ്‌സൈറ്റ് വാർത്ത പുറത്തുവിട്ടത്. 1945ൽ തായ്‌വാനിൽ നടന്ന വിമാനാപകടത്തിൽ അദ്ദേഹം മരിക്കുന്നതിന് ദൃക്‌സാക്ഷികളായ അഞ്ച് പേരിൽ നിന്നാണ് തങ്ങൾക്ക് ഈ വിവരം ലഭിച്ചതെന്നും വെബ്‌സൈറ്റ് അവകാശപ്പെടുന്നു.

1945 ഓഗസ്റ്റ് 18നാണ് നേതാജി മരിച്ചത്. നേതാജിയോടൊപ്പം ഉണ്ടായിരുന്ന കേണൽ ഹബീബുൾ റഹ്മാൻ പുറത്തിറക്കിയ കുറിപ്പും പുറത്തുവിട്ടു. നേതാജി രൂപീകരിച്ച ഇന്ത്യൻ നാഷനൽ ആർമി കേണലായിരുന്നു ഹബീബുർ റഹ്മാൻ ഖാൻ. നേതാജിക്കൊപ്പം അദ്ദേഹത്തിനൊപ്പം വിമാനത്തിലുണ്ടായിരുന്നു. ഇരുവർക്കും അപകടത്തിൽ പരുക്കേറ്റിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നേതാജി മരണമടയുകയായിരുന്നുവെന്ന് ഖാൻ അറിയിച്ചിരുന്നെന്ന രേഖയാണ് വെബ്‌സൈറ്റ് പുറത്തുവിട്ടത്. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് വെബ്‌സൈറ്റ് രംഗത്ത് വന്നത്.

'രക്തം തലയിലേക്ക് ഇരച്ച് കയറുന്നു,? എനിക്കൽപ്പം ഉറങ്ങണം' എന്നാണു വിമാനാപകടത്തിൽ പരിക്കേറ്റ നേതാജി അവസാനം പറഞ്ഞ വാക്കുകളെന്നു വെബ്‌സൈറ്റിൽ പറയുന്നു. ലണ്ടനിൽ ജോലി ചെയ്യുന്ന മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ആശിഷ് റേയാണ് വിവരങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിച്ചത്. നാന്മൻ പട്ടാള ആശുപത്രിയിൽ അവസാനദിവസം ബോസിനെ പരിചരിച്ച ഡോ. തനേയോഷി യോഷിമിയാണ് അവസാനവാക്കുകൾ വെളിപ്പെടുത്തിയതെന്നും വെബ്‌സൈറ്റിൽ പറയുന്നു.

വിമാനാപകടം അതിജീവിച്ച നേതാജി ഏറെക്കാലം ജീവിച്ചിരുന്നെന്ന സംശയം ഉയരുന്നതിനിടെയാണ് ഇത്തരം വെളിപ്പെടുത്തൽ പുറത്തുവന്നത്. നേതാജിയുടെ മുറിവുകൾ എണ്ണയുപയോഗിച്ച് വൃത്തിയാക്കിയതും മരുന്ന് കെട്ടിവച്ചതും താനാണെന്ന ഡോ.യോഷിമിയുടെ വെളിപ്പെടുത്തൽ അടക്കം വെബ്‌സൈറ്റ് പുറത്തുവിട്ടിരുന്നു. ഇന്ത്യ ശേഖരിച്ച് തരംതിരിച്ച നേതാജി ഫയലുകൾ അദ്ദേഹത്തിന്റെ 119ാം ജന്മവാർഷിക ദിനമായ ജനുവരി 23ന് കേന്ദ്രസർക്കാർ പുറത്തുവിട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP