Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേജ്‌രിവാളിന്റെ വിശ്വസ്ഥനും പ്രധാനമന്ത്രിയുടെ അവാർഡ് ജേതാവുമായ ഉദ്യോഗസ്ഥൻ കോടികൾ അടിച്ചു മാറ്റി സ്വന്തമായി കമ്പനി ഉണ്ടാക്കി; പിടി വീണത് കേജ്‌രിവാൾ പുറത്താക്കിയ ഉദ്യോഗസ്ഥന്റെ ഒറ്റയാൾ പോരാട്ടം: മുഖ്യ മന്ത്രിയുടെ ഓഫീസ് റെയ്ഡിലേക്ക് നയിച്ചത് അഴിമതിക്കാരുടെ തേരോട്ടം

കേജ്‌രിവാളിന്റെ വിശ്വസ്ഥനും പ്രധാനമന്ത്രിയുടെ അവാർഡ് ജേതാവുമായ ഉദ്യോഗസ്ഥൻ കോടികൾ അടിച്ചു മാറ്റി സ്വന്തമായി കമ്പനി ഉണ്ടാക്കി; പിടി വീണത് കേജ്‌രിവാൾ പുറത്താക്കിയ ഉദ്യോഗസ്ഥന്റെ ഒറ്റയാൾ പോരാട്ടം: മുഖ്യ മന്ത്രിയുടെ ഓഫീസ് റെയ്ഡിലേക്ക് നയിച്ചത് അഴിമതിക്കാരുടെ തേരോട്ടം

ന്യൂഡൽഹി: കേജ്‌രിവാൾ അഴിമതിക്കാരൻ ആയിരിക്കില്ല. തീർച്ചയായും അല്ല. എന്നാൽ കേജ്‌രിവാളിന്റെ വിശ്വസ്ഥനായ പ്രൈവറ്റ് സെക്രട്ടറി അഴിമതിക്കാരൻ ആണെങ്കിലോ? കേജ്‌രിവാളിന്റെ പാർട്ടിയുടെ മാനിഫെസ്റ്റോ വരെ തയ്യാറാക്കാൻ മുന്നിട്ടിറങ്ങിയ ക്ലീൻ ഇമേജുകാരനായ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി തന്നെ പുറത്താക്കിയെങ്കിലോ? ഇന്നലെ ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിൽ റെയ്ഡിന് കാരണമായ സംഭവങ്ങൾ ആം ആദ്മിയെ പ്രതീക്ഷയോടെ കാണുന്നവർക്ക് നിരാശ പകരുന്നതാണ്. അതുകൊണ്ട് തന്നെയാണ് സെക്രട്ടറിയെ പിടിക്കാൻ എത്തിയപ്പോൾ തന്റെ ഓഫീസ് അടച്ചു പൂട്ടിയെന്ന് പ്രഖ്യാപിച്ചു കേജ്‌രിവാൾ രംഗത്തിറങ്ങിയതും മോദിയെ മാനസിക രോഗിയായ ഭീരു എന്ന് വിളിച്ചതും.

എത്ര പ്രഗത്ഭരായവരെയും തെറ്റിദ്ധരിപ്പിക്കാൻ മിടുക്കരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥർക്ക് സാധിക്കും എന്നതിന്റെ തെളിവാണ് രാജേന്ദ്രകുമാർ എന്ന ഐഎഎസുകാരനും കേജ്‌രിവാളും തമ്മിലുള്ള ബന്ധം. ഉപജാപങ്ങളിൽ വീണു മണ്ടത്തരം കാട്ടിയാൽ അത് പുറംലോകം അറിഞ്ഞു നാറ്റക്കേസാവും എന്നതിനുള്ള തെളിവാണ് ആഷിഷ് ജോഷി എന്ന ഡൽഹിയിലെ തന്നെ മറ്റൊരു ഉദ്യോഗസ്ഥന്റെ ഇടപെടലും വ്യക്തമാക്കുന്നത്.

കേജ്രിവാൾ തന്നെ രൂപീകരിച്ച ഡൽഹി ഡയലോഗ് കമ്മീഷനിൽ നിന്നു പുറത്താക്കപ്പെട്ട ആഷിഷ് ജോഷിയെന്ന മറ്റൊരു ഐഎഎസ് ഓഫീസർ തന്നെയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തന്റെ കള്ളക്കളികൾ വെളിച്ചത്തു കൊണ്ടുവന്നതും. ഒരുപക്ഷേ ബ്യൂറോക്രാറ്റ് എന്നതിനെക്കാൾ ഉപരി ഇപ്പോൾ ആഷിഷ് ജോഷി അറിയപ്പെടുക രാജേന്ദ്രകുമാറിന്റെ തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്ന വ്യക്തി എന്ന നിലയിലാണ്. നിലവിൽ ഇന്ത്യൻ പോസ്റ്റ് ആൻഡ് ടെലികമ്യൂണിക്കേഷൻ അക്കൗണ്ട്‌സ് ആൻഡ് ഫിനാൻസ് സർവീസസിലെ ഉദ്യോഗസ്ഥനായ ആഷിഷ് ജോഷിയുടെ പരാതിയിലാണ് രാജേന്ദ്ര കുമാറിനെതിരേയുള്ള അന്വേഷണങ്ങൾക്ക് തുടക്കമിട്ടത്.

ആം ആദ്മി പാർട്ടി ഡൽഹിയിൽ സർക്കാർ രൂപീകരിക്കുന്നതിന് മുമ്പു തന്നെ  രാജേന്ദ്രകുമാറിനെതിരേയുള്ള ജോഷിയുടെ ഒറ്റയാൾ പോരാട്ടം ആരംഭിച്ചിരുന്നതാണ്. കേന്ദ്രസർക്കാർ ഡിപ്പാർട്ട്‌മെന്റിൽ നിന്നും ഡെപ്യൂട്ടേഷനിൽ ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെന്റ് ബോർഡിൽ (ഡിയുഎസ്‌ഐബി) നിയമിക്കപ്പെടുകയായിരുന്നു.

ഡിയുഎസ്‌ഐബിയിൽ ഡിജിറ്റൽവത്ക്കരണം നടപ്പാക്കാനുള്ള ശ്രമത്തിലുമായിരുന്നു ജോഷി. ഫെബ്രുവരിയിൽ കേജ്രിവാൾ അധികാരമേറ്റപ്പോൾ ജോഷിയെ ഡൽഹി ഡയലോഗ് കമ്മീഷൻ (ഡിഡിസി) മെംബർ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. കേജ്‌റിവാളിന്റെ മറ്റൊരു വിശ്വസ്തനായിരുന്ന ആഷിഷ് ഖേതന്റെ നിർദ്ദേശപ്രകാരമായിരുന്നു ജോഷിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചതും. എന്നാൽ പിന്നീട് ഖേതനും ജോഷിയും തമ്മിൽ ആശയപരമായ ഭിന്നത ഉണ്ടാകുകയും ജോഷി ഡിഡിസിയിൽ നിന്ന് പുറത്താകുകയും ചെയ്തു. ഡിഡിസിയിൽ നിന്ന് പുറത്തായ ജോഷി താൻ മുമ്പ് ജോലി ചെയ്തിരുന്ന കേന്ദ്രസർക്കാർ ഡിപ്പാർട്ട്‌മെന്റിലേക്ക് മടങ്ങുകയും ചെയ്തു.

ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ രാജേന്ദ്രകുമാറിനെതിരേ ആഷിഷ് ജോഷി ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് പരാതി നൽകുന്നത്. പരാതി പിന്നീട് സിബിഐയ്ക്കു വിടുകയും അത് മുഖ്യമന്ത്രിയുടെ ഓഫീസ് റെയ്ഡിൽ കലാശിക്കുകയും ചെയ്തത്. പ്രധാനമന്ത്രിയിൽ നിന്ന് എക്സ്ലലൻസ് അവാർഡ് വാങ്ങിയ ഐഎഎസ് ഓഫീസറാണ് തട്ടിപ്പിന് പിടിയിലായത് എന്നതാണ് രസകരമായ മറ്റൊരു വസ്തുത. സർക്കാർ കോൺട്രാക്ടുകൾ സ്വന്തം കമ്പനിയായ എൻഡവർ സിസ്റ്റംസിന് നൽകുകയും അതുവഴി കോടികൾ അടിച്ചുമാറ്റുകയുമായിരുന്നു.

2007-നും 2014നും മധ്യേ അഞ്ചു പ്രധാന കരാറുകൾ സ്വന്തം കമ്പനിക്ക് നൽകി. ഡൽഹി സർക്കാരിന്റെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ ജോലി ചെയ്തിരുന്ന കാലത്താണ് രാജേന്ദ്രകുമാർ വഴിവിട്ട കരാറുകളിൽ ഏർപ്പെട്ടത്. ഈ കരാറുകൾക്ക് ടെണ്ടറുകൾ വിളിക്കുകയോ ഒന്നും ഉണ്ടായില്ല. രാജേന്ദ്രകുമാറിന്റെ അഴിമതികൾ നന്നായി അറിയാവുന്ന ആഷിഷ് ജോഷി തന്നെ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഈ ഐഎഎസ് ഓഫീസർക്കു തന്നെ വാരിക്കുഴി ഒരുക്കുയായിരുന്നു. അതിൽ വീണാണ് ഇപ്പോൾ ആം ആദ്മി പാർട്ടി തന്നെ കൈകാലിട്ടടിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP