Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദ്രാവിഡ രാഷ്ട്രീയാചാര്യൻ പെരിയാറിന്റെ ജന്മദിനത്തിൽ പെരിയാർ പ്രതിമയ്ക്ക് നേരെ പരക്കെ ആക്രമണം; ചെന്നൈയിലും തിരുപ്പൂരിലും പ്രതിമയ്ക്ക് നേരെ ചെരിപ്പേറ്; ആക്രമികളിൽ ഒരാൾ പൊലീസ പിടിയിൽ; അന്വേഷണവുമായി തമിഴ്‌നാട് പൊലീസ്

ദ്രാവിഡ രാഷ്ട്രീയാചാര്യൻ പെരിയാറിന്റെ ജന്മദിനത്തിൽ പെരിയാർ പ്രതിമയ്ക്ക് നേരെ പരക്കെ ആക്രമണം; ചെന്നൈയിലും തിരുപ്പൂരിലും പ്രതിമയ്ക്ക് നേരെ ചെരിപ്പേറ്; ആക്രമികളിൽ ഒരാൾ പൊലീസ പിടിയിൽ; അന്വേഷണവുമായി തമിഴ്‌നാട് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ദ്രാവീഡാചാര്യൻ പെരിയാറിന്റെ ജന്മദിനത്തിൽ തമിഴ്‌നാട്ടിൽ പെരിയാർ പ്രതിമയ്ക്ക് നേരെ പരക്കെ ആക്രമണം. ചെന്നൈയിലും തിരുപ്പൂരിലുമാണ് പ്രതിമയ്ക്ക് നേരെ ചെരിപ്പേറ് നടന്നത്. ദ്രാവിഡ രാഷ്ട്രീയാചാര്യൻ ഇ.വി. രാമസ്വാമിയെന്ന പെരിയാറിന്റെ നൂറ്റിനാൽപതാം ജന്മവാർഷികമായ തിങ്കളാഴ്ച തമിഴ്‌നാട്ടിൽ പലയിടത്തും വിവിധ പരിപാടികളും പെരിയാർ അനുസ്മരണവും സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ചെരിപ്പേറ് നടന്നത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈ മൗണ്ട് റോഡിലാണ് ആദ്യ സംഭവം. ചെരിപ്പെറിഞ്ഞ അഭിഭാഷകൻ ജഗദീശനെ വിടുതലൈ ചിരുത്തൈകൾ കക്ഷി പ്രവർത്തകർ പിടികൂടി ചെന്നൈ പൊലീസിനു കൈമാറുകയായിരുന്നു.

തിരുപ്പൂരിൽ നടന്ന സമാനമായ സംഭവത്തിൽ, അക്രമികൾ പെരിയാറിന്റെ പ്രതിമയുടെ ശിരസിന്റെ ഒരു ഭാഗം ചെത്തിമാറ്റുകയും, പ്രതിമയ്ക്കു മുകളിൽ ചെരിപ്പുകൾ സ്ഥാപിക്കുകയും ചെയ്തു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വിഷയം ഗൗരവമായി പരിഗണിക്കുമെന്നും, പ്രതികൾക്കെതിരെ സർക്കാർ കർശന നടപടികൾ കൈക്കൊള്ളുമെന്നും ഫിഷറീസ് വകുപ്പു മന്ത്രി ഡി. ജയകുമാർ പറഞ്ഞു.

അതിക്രമത്തെ ശക്തമായി അപലപിച്ചുകൊണ്ട് ഡി.എം.കെ പ്രസിഡന്റ് എം.കെ. സ്റ്റാലിനും രംഗത്തെത്തിയിട്ടുണ്ട്. പ്രതികളെ ദേശീയ സുരക്ഷാ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി അറസ്റ്റു ചെയ്യണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വച്ചു.'പെരിയാറിന്റെ ആശയങ്ങളെ ആഘോഷിക്കേണ്ട ദിവസമാണിത്. പെരിയാറിന്റെ അപമാനിക്കുന്നതിലൂടെ തമിഴ്‌നാടിന്റെ സമാധാനാന്തരീക്ഷവും സാമുദായിക ഐക്യവും കളങ്കപ്പെടുത്താനാണ് ചിലരുടെ ശ്രമം. മൃഗങ്ങളെപ്പോലെയാണിവർ പെരുമാറുന്നത്.' സ്റ്റാലിൻ കൂട്ടിച്ചേർത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP