Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നാശം വിതയ്ക്കാൻ ഹുദ് ഹുദ് ചുഴലിക്കൊടുങ്കാറ്റ് വരുന്നു; ഭീതിയോടെ ഒഡീഷയും ആന്ധ്രയും; തീരവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിത്തുടങ്ങി; സൈന്യത്തിന്റെ സഹായം തേടി മുഖ്യമന്ത്രിമാർ; കേരളത്തിലും കനത്ത മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

നാശം വിതയ്ക്കാൻ ഹുദ് ഹുദ് ചുഴലിക്കൊടുങ്കാറ്റ് വരുന്നു; ഭീതിയോടെ ഒഡീഷയും ആന്ധ്രയും; തീരവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിത്തുടങ്ങി; സൈന്യത്തിന്റെ സഹായം തേടി മുഖ്യമന്ത്രിമാർ; കേരളത്തിലും കനത്ത മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ന്യൂഡൽഹി: സുന്ദരിയായ പക്ഷിയുടെ പേരാണ് ഹുദ് ഹുദ്. ഇസ്രയേലിന്റെ ഔദ്യോഗിക പക്ഷിയാണ് മരംകൊത്തിക്കു സമാനമായ ഹുദ് ഹുദ്. എന്നാൽ ഈ പേര് ചുഴലിക്കാറ്റിനാകുമ്പോൾ സ്ഥതി മറിച്ചാകും. സൗന്ദര്യമല്ല, ക്രൂരഭാവമാണ് വൻ നാശ വിതയ്ക്കുന്ന ഹുദ് ഹുദിനുള്ളത്. ആൻഡമാനിലെ ന്യൂനമർദ്ദത്തിനിടെയാണ് ഹുദ് ഹുദ് ആഞ്ഞടിക്കാൻ തുടങ്ങിയത്. കരുത്താർജ്ജിച്ച് വടക്ക്-പടിഞ്ഞാറ് ദിയിലേക്കാണ് പോക്ക്. ഒഡീഷയും ആന്ധ്രാപ്രദേശും ഹുദ് ഹുദിന്റെ ഭീഷണിയിലാണ്. 

ശനിയാഴ്ച ഹുദ് ഹുദ് വിശാഖപട്ടണത്തിന്റെ തീരം കടന്ന് കരയിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരങ്ങളിൽ ആഞ്ഞടിച്ചാകും ഹുദ് ഹുദ് ശക്തിക്കാട്ടുക. മുന്നറിയിപ്പ് ലഭിച്ചതോടെ അതീവ ജാഗ്രതാ നിർദ്ദേശം ഒഡീഷയിലും ആന്ധ്രയിലും പ്രഖ്യാപിച്ചു കഴിഞ്ഞു. നാശനഷ്ടങ്ങളിൽ നിന്ന് രക്ഷ നേടാനും ദുരന്ത നിവാരണത്തിനും പ്രതിരോധ സേനയുടെ സഹായവും ഒഡീഷ ആഭ്യർത്ഥിച്ചിട്ടണ്ട്. കേരളത്തിൽ കാറ്റ് നാശമുണ്ടാക്കില്ലെന്നാണ് പ്രവചനം.  

1999 ൽ വീശിയടിച്ച സൂപ്പർ സൈക്ലോണിൽ ഒഡീഷയ്ക്ക് വലിയ നാശനഷ്ടമാണ് ഉണ്ടായത്. നൂറോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ വർഷം ഇതേ കാലയളവിലൽ ഫൈലിൻ എന്ന അതിശക്തമായ ചുഴലിക്കാറ്റും ഒഡീഷാ തീരത്ത് എത്തി. ഗോപാൽപ്പൂരിൽ അന്ന് 36 പേർ മരിച്ചു. സമാന സ്വഭാവമുള്ള ചുഴലിയാണ് ഹുദ് ഹുദും.  

ശനിയാഴ്ച വൈകിട്ടോടെ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനും ഒഡീഷയിലെ ഗോപാൽപ്പൂരിനും ഇടയിലൂടെ കരയിലേക്കു കയറുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് എത്തുന്നതോടെ 11 ന് രാവിലെ മുതൽ ആന്ധ്രയുടെയും ഒഡീഷയുടെയും തീരപ്രദേശത്ത് അതിശക്തമായ മഴയും കനത്ത കാറ്റും വീശും. ശനി രാത്രിയും ഞായർ പുലർച്ചെയും മണിക്കൂറിൽ 140 കിലോമീറ്റർ വരെ ശക്തയേറിയ കാറ്റു വീശുമെന്നാണ് മുന്നറിയിപ്പ്. വലിയ രീതിയിൽ കടൽ ക്ഷോഭവും ഉണ്ടാകും.  

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ദുരന്ത നിവാരണ സേനയും മുൻകരുതലൊരുക്കി സജീവമാണ്. കേന്ദ്ര സർക്കാരുമായും ഒഡീഷ സർക്കാർ ആശയവിനിമയം നടത്തുന്നുണ്ട്. സ്ഥിതി ഗതികൾ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ചുഴലിയുടെ ഗതിയും വേഗവും എല്ലാ മണിക്കൂറിലും നിരീക്ഷിക്കുണ്ട്. പരമാവധി നാശം കുറയ്ക്കുക എന്ന ലക്ഷ്യമാണ് ഒഡീഷാ സർക്കാരിനുള്ളത്. 

ഒഡീഷ, ആന്ധ്രാ തീരത്തുള്ളവർ മീൻ പിടിക്കാൻ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ചുഴലി ആഞ്ഞടിക്കാൻ സാധ്യതയുള്ള തീരങ്ങളിൽ നിന്ന് ആളുകളേയും ഒഴിപ്പിക്കുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ സമീപ രാജ്യങ്ങളുടെ ചുഴലിക്കാറ്റ് മുന്നറിയിപ്പു കേന്ദ്രങ്ങളായ യാംഗൂൺ, ബാങ്കോക്ക്, കൊളംബോ, ധാക്ക, കറാച്ചി, മാലിദ്വീപ്, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കും ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി. 

വിമാനങ്ങൾക്കും കപ്പലുകൾക്കും മുന്നറിയിപ്പു നൽകാനാണിത്. ചുഴലി എത്തില്ലെങ്കിലും കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ മഴയുണ്ടാകും. ഈ മാസം അവസാനത്തോടെ തമിഴനാട്ടിൽ മറ്റൊരു ചുഴലിയുണ്ടാകാനുള്ള സാധ്യതയും അമേരിക്കൻ കാലാവസ്ഥ കേന്ദ്രം മുന്നോട്ട് വച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP