Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സൂറത്തിൽ വിദ്യാർത്ഥികളുടെ പരിശീലന കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 15 പേർ; കുട്ടികൾ ജീവൻ രക്ഷാർത്ഥം മുന്നാം നിലയിൽ നിന്നും ചാടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു; മരണ സംഖ്യ ഇനിയും ഉയരുമെന്ന് റിപ്പോർട്ടുകൾ; സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ നിർദ്ദേശിച്ച് പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 15 പേർ മരിച്ചു. സൂറത്തിലെ സരസ്താന മേഖലയിലാണ് തീപിടുത്തം. ബഹുനില മന്ദിരത്തിൽ വിദ്യാർത്ഥികൾക്കുള്ള പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നിടത്താണ് തീ പിടിച്ചത്. കെട്ടിടത്തിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. മരണ സംഖ്യ ഇനിയും ഉയർന്നേക്കും.

തക്ഷശില കോംപ്ലക്സ് എന്ന കെട്ടിടത്തിലെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. തീപ്പിടിത്തത്തിൽ നിന്ന് രക്ഷപെടാനായി കുട്ടികൾ മൂന്നാം നിലയിൽ നിന്ന് ചാടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 19 ഓളം ഫയർ എഞ്ചിനുകൾ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തീപിടുത്തത്തിൽ അനുശേചനം രേഖപ്പെടുത്തി. ഗുജറാത്ത് സർക്കാരിനോട് സാധ്യമായ എല്ലാ സഹായങ്ങളും നൽകാനും മോദി നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP