Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈദ് ദിനത്തിൽ യുവാക്കളെ ആലിംഗനം ചെയ്ത സംഭവം; അന്യപുരുഷനെ ആലംഗനം ചെയ്യുന്നത് ഇസ്ലാമിന് വിരുദ്ദമാണെന്ന വിമർശനവുമായി യു പി ഇമാം

ഈദ് ദിനത്തിൽ യുവാക്കളെ ആലിംഗനം ചെയ്ത സംഭവം; അന്യപുരുഷനെ ആലംഗനം ചെയ്യുന്നത് ഇസ്ലാമിന് വിരുദ്ദമാണെന്ന വിമർശനവുമായി യു പി ഇമാം

മറുനാടൻ ഡെസ്‌ക്‌

ഈദ് ദിനത്തിൽ യുവാക്കളെ ആലംഗനം ചെയ്ത് യുവാക്കളെ ആലംഗനം ചെയ്ത് വാർത്തയിൽ നിറഞ്ഞ പെൺകുട്ടിയെ വിമർശിച്ച് ഉത്തർ പ്രദേശ് ഇമാം. അന്യപുരുഷനെ ആലിംഗനം ചെയ്യുന്നത് ഇസ്ലാമിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇമാം രംഗത്തെത്തിയത്. ഈദ് ദിനത്തിൽ ആശംസകൾ അറിയിച്ചത് വ്യത്യസ്തതയോടെയായിരുന്നു. ഷോപ്പിങ് മാളിന് മുന്നിൽ വെച്ച് പെൺകുട്ടി നൂറിലധികം പുരുഷന്മാരെ ആലിംഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ തരംഗമാായിരുന്നു. പിന്നീട് മാധ്യമങ്ങൾ വാർത്ത ഏറ്റെടുത്തതോടെ പെൺകുട്ടിയെ ഉപദേശിച്ച് യു പി ഇമാം രംഗത്തെത്തുകയായിരുന്നു.

എന്നാൽ ഇമാമിന്റെ പ്രസ്താവന വിവാദമായതോടെ ഉടൻതന്നെ ഇതിനു വിശദീകരണവുമായി ഇമാം തന്നെ രംഗത്തെത്തുകയും ചെയ്തു. പരമ്പരാഗതമാായി, ഇസ്ലാം സമുദായത്തിൽ സ്ത്രികളോ പെൺകുട്ടികളോ അന്യപുരുഷന്മാരുമായി കെട്ടിപ്പിടിക്കുകയോ ആലിംഗന ചെയ്യുകയോ ചെയ്യാറില്ല. സ്പർശിക്കുക പോലും ഇസ്ലാം വിശ്വാസത്തിന് എതിരാണ്. ഇത് ആഘോഷപരിപാടികളിലായാലും അല്ലെങ്കിലും ഇത്തരം സംഭവങ്ങളെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും ഇമാം പറയുന്നു. താൻ ആ പെൺകുട്ടിയെ നേരിൽ കണ്ട് സംസ്ാരിച്ചിട്ടുണ്ട്. തനിക്കവൾ മകളെ പോലെയാണെന്നുമാണ് ഇമാം ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

പെൺകുട്ടിയെ മാത്രമല്ല അവളെ ആലിംഗനം ചെയ്ത പുരുഷന്മാരും ശരി അത്ത് നിയമങ്ങളുടെ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ഇമാം വിമർശിച്ചു. പെൺകുട്ടിയുടെ ആലംഗന വിവാദം ഏറ്റെടുത്ത് സോഷ്യൽമീഡിയയിൽ വിമർശനങ്ങൾ ഉയർന്നതോടെ പെൺകുട്ടിതന്നെ സംഭവത്തിൽ ക്ഷമാപണം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP