Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അംബാനിയുടെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി: സോഷ്യൽ മീഡിയ നടത്തുന്നത് തെറ്റായ പ്രചാരണം; നിർദ്ദിഷ്ട വിദ്യാഭ്യാസ സ്ഥാപനത്തിന് ശ്രേഷ്ഠ പദവി നൽകാമെന്ന് ചട്ടത്തിൽ പറയുന്നുണ്ടെന്ന് പ്രകാശ് ജാവ്‌ദേക്കർ

അംബാനിയുടെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി: സോഷ്യൽ മീഡിയ നടത്തുന്നത് തെറ്റായ പ്രചാരണം; നിർദ്ദിഷ്ട വിദ്യാഭ്യാസ സ്ഥാപനത്തിന് ശ്രേഷ്ഠ പദവി നൽകാമെന്ന് ചട്ടത്തിൽ പറയുന്നുണ്ടെന്ന് പ്രകാശ് ജാവ്‌ദേക്കർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മോദി സർക്കാരിന് കോർപറേറ്റുകളോട് വിധേയത്വമാണെന്ന വിമർശനത്തിന് മറുപടിയുമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. ഇനിയും പ്രവർത്തനം തുടങ്ങാത്ത മുകേഷ് അംബാനിയുടെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതാണ് വിവാദത്തിന് വഴിവച്ചത്. ഇതോടെ, പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പേ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നൽകിയ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രംഗത്തെത്തി. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ സാമഹികമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണമാണ് വിവാദത്തിനു കാരണമെന്ന് മന്ത്രാലയം ട്വിറ്ററിൽ വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശ്രേഷ്ഠപദവി നൽകിയതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന തെറ്റായ വിവര പ്രചാരണങ്ങളോടുള്ള പ്രതികരണമായി, സാധാരണയായി ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള വിശദീകരണം ഇതാ-എന്ന കുറിപ്പോടെയാണ് ട്വീറ്റ്.

നിർദിഷ്ട വിദ്യാഭ്യാസ സ്ഥാപനത്തിന് ശ്രേഷ്ഠപദവി നൽകാമെന്ന് ചട്ടത്തിൽ പറയുന്നുണ്ടെന്നാണ് ഈ ചോദ്യത്തിനുള്ള മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ വിശദീകരണം. എങ്കിലും വിദ്യാഭ്യാസ സ്ഥാപനം മൂന്നുവർഷത്തിനകം നിലവിൽ വരണമെന്ന് അനുമതി നൽകിക്കൊണ്ടുള്ള കത്തിൽ മന്ത്രാലയം വ്യക്തമാക്കുന്നുണ്ടെന്നും വിശദീകരണത്തിൽ പറയുന്നുണ്ട്.

സർക്കാർ-സ്വകാര്യ മേഖലയിലെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് മാനവ വിഭവശേഷി മന്ത്രാലയം ശ്രേഷ്ഠപദവി നൽകിയത്. ബോംബെ ഐ ഐ ടി, ഡൽഹി ഐ ഐ ടി, ഐ ഐ എസ് സി ബെംഗളൂരു എന്നീ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബിറ്റ്സ് പിലാനി, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യൂക്കേഷൻ, ജിയോ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്വകാര്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ശ്രേഷ്ഠ പദവി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP