Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭീമ-കൊരേഗാവ് സംഘർഷത്തിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകർക്ക് നേരെ പൊലീസ് നടപടി; കസ്റ്റഡിയിലെടുത്തത് തെലുങ്ക് കവി വരവര റാവു, സുധ ഭരദ്വാജ്, വെർനൻ ഗോൺസാൽവസ് എന്നിവരെ; ചൊവ്വാഴ്‌ച്ച പുലർച്ചെ മുതൽ പൊലീസ് റെയ്ഡ് നടത്തിയത് എട്ടോളം മനുഷ്യാവകാശ പ്രവർത്തകരുടെ വീടുകളിൽ

ഭീമ-കൊരേഗാവ് സംഘർഷത്തിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകർക്ക് നേരെ പൊലീസ് നടപടി; കസ്റ്റഡിയിലെടുത്തത് തെലുങ്ക് കവി വരവര റാവു, സുധ ഭരദ്വാജ്, വെർനൻ ഗോൺസാൽവസ് എന്നിവരെ; ചൊവ്വാഴ്‌ച്ച പുലർച്ചെ മുതൽ പൊലീസ് റെയ്ഡ് നടത്തിയത് എട്ടോളം മനുഷ്യാവകാശ പ്രവർത്തകരുടെ വീടുകളിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പുണേയിൽ മനുഷ്യാവകാശ പ്രവർത്തകർക്ക് നേരെ പൊലീസ് നടപടി. ഭീമ-കൊരേഗാവ് ദളിത് സവർണ്ണ സംഘർഷം നടന്ന സംഭവത്തിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകരായ തെലുങ്ക് കവി വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, വെർനൻ ഗോൺസാൽവസ് എന്നിവരെയാണ് പുണേ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെത് ഉൾപ്പടെ ഡൽഹി, ഹൈദരാബാദ്, റാഞ്ചി, ഗോവ, മുംബൈ എന്നിവിടങ്ങളിലായി എട്ടോളം മനുഷ്യാവകാശ പ്രവർത്തകരുടെ വീടുകളിൽ ചൊവ്വാഴ്ച പുലർച്ചെ മുതൽ പൂണെ പൊലീസ് റെയ്ഡ് നടത്തി വരുകയാണ്. റെയ്ഡിനിടെ വരവര റാവുവിനെ ഹൈദരാബാദിൽ നിന്നും സുധ ഭരദ്വാജിനെ ഫരീദാബാദിൽ നിന്നും ഗോൺസാൽവസിനെ മുംബൈയിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്.

ഡൽഹിയിൽ പത്രപ്രവർത്തകൻ ഗൗതം നവ്‌ലഖ,  മുംബൈയിൽ അരുൺ പരേര, അഭിഭാഷക സൂസൻ അബ്രഹാം, റാഞ്ചിയിൽ സ്റ്റാൻ സ്വാമി, ഗോവയിൽ ആനന്ദ് തെൽതുംബ്ദെ എന്നിവരുടെ വീടുകളിലാണ് റെയിഡ് നടന്നുവരുന്നത്. റെയ്ഡ് നടക്കുമ്പോൾ ആനന്ദ് തെൽതുംബ്ദെ സ്ഥലത്തില്ല. ഇവരുടെ മൊബൈൽ, ലാപ്‌ടോപ് തുടങ്ങിയവ പൊലിസ് പിടിച്ചെടുത്തു. ഭീമ-കൊരെഗാവ് സംഘർഷ കേസിൽ കഴിഞ്ഞ ജൂണിന് മലയാളി മനുഷ്യാവകാശ പ്രവത്തകൻ ഉൾപടെ അഞ്ച് പെരെ പൂണെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സി.ആർ.പി.പിയുടെ പ്രവർത്തകൻ മലയാളിയായ റോണ വിൽസൺ, ദളിത് മാസികയുടെ പത്രാധിപരായ സുധിർ ധാവ് ലെ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പീപ്പിൾസ് ലോയേസിന്റെ സുരേന്ദ്ര ഗാഡ് ലിങ്, നാഗ്പൂർ സർവകലാശാല പ്രഫ. ഷോമ സെൻ, മഹേഷ് റാവുത് എന്നിവരെയാണ് പൂണെ പൊലീസ് അന്ന് അറസ്റ്റ് ചെയ്തത്. ഇവർ നക്‌സലുകളാണെന്നും ഇവരിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള പദ്ധതിയുടെ കരട് രൂപം കിട്ടിയെന്നും പൊലീസ് അവകാശപ്പെടുകയും ചെയ്തു. അറസ്റ്റിനെയും പൊലിസിന്റെ അവകാശവാദത്തെയും ചോദ്യം ചെയ്ത് വരവര റാവു അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. ഇപ്പോഴത്തെ റെയ്ഡ് നേരത്തെ അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്നാണ് പൊലീസ് പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP