Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൃഗങ്ങളുടെ അവകാശത്തേക്കാൾ വലുതു മനുഷ്യന്റെ അവകാശം തന്നെ; തെരുവുനായ പ്രശ്‌നത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

മൃഗങ്ങളുടെ അവകാശത്തേക്കാൾ വലുതു മനുഷ്യന്റെ അവകാശം തന്നെ; തെരുവുനായ പ്രശ്‌നത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

ന്യൂഡൽഹി: മൃഗങ്ങളുടെ അവകാശത്തേക്കാൾ വലുതു മനുഷ്യന്റെ അവകാശമാണെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷൻ. തെരുവുനായകളെ കൊല്ലുന്നതു സംബന്ധിച്ച വിവാദം രൂക്ഷമായിരിക്കുന്നതിനിടെയാണു മനുഷ്യാവകാശ കമ്മീഷൻ ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കിയത്.

മനുഷ്യജീവൻ സംരക്ഷിക്കേണ്ടതിനാണ് സർക്കാരുകൾ പ്രഥമ പരിഗണന നൽകേണ്ടത്. തെരുവുനായ ശല്യം നിയന്ത്രിക്കാൻ നായകളിൽ വന്ധ്യംകരണം നടത്തിയതുകൊണ്ടു മാത്രം കാര്യമില്ല. പേവിഷത്തിനെതിരായുള്ള വാക്‌സിനേഷൻ ഉൾപ്പെടെയുള്ളവ നൽകണമെന്നും കമ്മിഷൻ വ്യക്തമാക്കി.

ഇക്കാര്യം പൊതുസമൂഹം വിശദമായി ചർച്ച ചെയ്യണം. രാജ്യമെങ്ങും തെരുവുനായ ശല്യം വർധിക്കുന്നതായുള്ള മാദ്ധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണു കമ്മീഷന്റെ പരാമർശം. വിഷയത്തിൽ വിശദമായ ചർച്ച വേണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനും കമ്മീഷൻ നോട്ടീസയച്ചു.

ഡൽഹിയിൽ ഓഗസ്റ്റ് നാലിന് ഏഴു വയസ്സുകാരനെ ഒരു കൂട്ടം തെരുവുനായ്ക്കൾ ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തെത്തുടർന്നാണ് വിഷയം ഗൗരവമായി കണ്ട് കമ്മീഷൻ നോട്ടീസ് അയച്ചത്. ഇക്കാര്യത്തിൽ വിശദീകരണം നാലാഴ്ചയ്ക്കകം അറിയിക്കണെമന്നും ഡൽഹി ചീഫ് സെക്രട്ടറിയോടും കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറിയോടും കമ്മിഷൻ ആവശ്യപ്പെട്ടു.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (15.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല: എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP