Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയിച്ചയാളെ രജിസ്റ്റർ വിവാഹം കഴിച്ച് വീട്ടിലെത്തിയപ്പോൾ ശുചിമുറിയില്ലെന്ന് കണ്ട് വധു പിണങ്ങിപ്പോയി; ശുചിമുറി നിർമ്മിച്ച ശേഷം തിരികെ വിളിച്ചാൽ മതിയെന്ന് പറഞ്ഞ് ഭാര്യ പോയതിന് പിന്നാലെ കിണറ്റിൽ ചാടി ഭർത്താവിന്റെ ആത്മഹത്യ ! സംഭവം തമിഴ്‌നാട്ടിലെ സേലത്ത്

പ്രണയിച്ചയാളെ രജിസ്റ്റർ വിവാഹം കഴിച്ച് വീട്ടിലെത്തിയപ്പോൾ ശുചിമുറിയില്ലെന്ന് കണ്ട് വധു പിണങ്ങിപ്പോയി; ശുചിമുറി നിർമ്മിച്ച ശേഷം തിരികെ വിളിച്ചാൽ മതിയെന്ന് പറഞ്ഞ് ഭാര്യ പോയതിന് പിന്നാലെ കിണറ്റിൽ ചാടി ഭർത്താവിന്റെ ആത്മഹത്യ ! സംഭവം തമിഴ്‌നാട്ടിലെ സേലത്ത്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: പ്രണയിച്ച യുവതിയെ വിവാഹം കഴിച്ച് ഒരു ദിനം പിന്നിടും മുൻപേ വരൻ ആത്മഹത്യ ചെയ്തു. കാരണമറിഞ്ഞ ബന്ധുക്കളും നാട്ടകാരും ഞെട്ടിയിരിക്കുകയാണ്. ഭർത്താവിന്റെ വീട്ടിൽ ശുചിമുറി ഇല്ലെന്നറിഞ്ഞതോടെ വിവാഹം കഴിച്ച് പിറ്റേ ദിവസം വധു സ്വന്തം വീട്ടിലേക്ക് തിരികെ പോകുകയായിരുന്നു.

തിരികെ വരണമെന്ന് ഭർത്താവ് പലതവണ അഭ്യർത്ഥിച്ചിട്ടും കൂട്ടാക്കാത്തതിനെ തുടർന്നാണ് ഭർത്താവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. സേലത്തെ ഓമല്ലൂരിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഇവിടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ചെല്ലദുരൈ(30) ആണ് ആത്മഹത്യ ചെയ്തത്.

സേലത്തെ ജോലിക്കിടെയാണു ചെല്ലദുരൈ, ദീപയെന്ന യുവതിയുമായി പ്രണയത്തിലായത്. വീട്ടുകാരുടെ എതിർപ്പു മറികടന്ന് ഇവർ രജിസ്റ്റർ വിവാഹം ചെയ്തു. ആദ്യം എതിർത്തെങ്കിലും ചെല്ലദുരൈയുടെ വീട്ടുകാർ ദീപയെ സ്വീകരിക്കാൻ തയാറായി. എന്നാൽ, ചെല്ലദുരൈയുടെ വീട്ടിൽ ശുചിമുറിയില്ലെന്നു മനസ്സിലാക്കിയ ദീപ വിവാഹത്തിന്റെ പിറ്റേദിവസം സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു.

ശുചിമുറി നിർമ്മിച്ചതിനു ശേഷം തന്നെ തിരികെ വിളിച്ചാൽ മതിയെന്നറിയിച്ചാണു ഭാര്യ മടങ്ങിയത്.വീട്ടിലെത്തി ചെല്ലദുരൈ ഒട്ടേറെ തവണ അഭ്യർത്ഥിച്ചെങ്കിലും ദീപ തിരിച്ചുവരാൻ തയാറായില്ല. ശുചിമുറി നിർമ്മിക്കുന്നതിനായി നാട്ടുകാരിൽ പലരിൽ നിന്നു ചെല്ലദുരൈ പണം കടം ചോദിച്ചെങ്കിലും അതും ലഭിച്ചില്ല. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇയാളെ പ്രദേശത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP