Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടുംബ വഴക്കിന് പിന്നാലെ ഭാര്യ പിണങ്ങിപ്പോയി ; മനോവിഷമത്തിൽ തൂങ്ങി മരിച്ച ഭർത്താവിന്റെ മൃതദ്ദേഹം കണ്ടെത്തിയത് മൂന്ന് ദിവസങ്ങൾ കഴിഞ്ഞ് ; ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് ഫാനിൽ കെട്ടി തൂങ്ങിയ യുവാവിനെ; വഴക്കിന് കാരണമെന്തെന്ന് വ്യക്തതയില്ലെന്നും പൊലീസ്

കുടുംബ വഴക്കിന് പിന്നാലെ ഭാര്യ പിണങ്ങിപ്പോയി ; മനോവിഷമത്തിൽ തൂങ്ങി മരിച്ച ഭർത്താവിന്റെ മൃതദ്ദേഹം കണ്ടെത്തിയത് മൂന്ന് ദിവസങ്ങൾ കഴിഞ്ഞ് ; ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് ഫാനിൽ കെട്ടി തൂങ്ങിയ യുവാവിനെ; വഴക്കിന് കാരണമെന്തെന്ന് വ്യക്തതയില്ലെന്നും പൊലീസ്

മറുനാടൻ ഡെസ്‌ക്‌

നവിമുംബൈ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ പിണങ്ങിപ്പോയ വിഷമത്തിൽ ഭർത്താവ് ആത്മഹത്യ ചെയ്തു. നവി മുംബൈയിലാണ് സംഭവം. ഗൃഹനാഥൻ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്ത് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സംഗതി പുറം ലോകമറിഞ്ഞത്. ഖാൻസോലി സ്വദേശി ശങ്കർ ഖൊലേക്കറിനെ(40)യാണ് വീട്ടിനുള്ളിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഇദ്ദേഹം താമസിച്ചിരുന്ന വീട്ടിൽ നിന്നും അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇവർ പൊലീസിനെ വിവരമറിയിച്ചു. പിന്നീട് പൊലീസെത്തി പരിശോധന നടത്തിയപ്പോളാണ് ശങ്കറിനെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് കുടുംബവഴക്കിനെ തുടർന്ന് ശങ്കറിന്റെ ഭാര്യ സ്വന്തംവീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. ഇതിനുശേഷം ശങ്കർ കടുത്ത മാനസികപ്രയാസത്തിലായിരുന്നു. ഇതുതന്നെയാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, ദമ്പതികൾക്കിടയിലെ വഴക്കിന് കാരണമെന്താണെന്ന് സംബന്ധിച്ച് വ്യക്തതയില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും, ശങ്കറിന്റെ ഭാര്യയെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP