Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയെ കാമുകന് വിട്ടുകൊടുത്ത വകയിൽ ഭർത്താവിന് കിട്ടിയത് 71 ആടുകൾ; യുവാവ് തന്റെ ആടുകളെ മോഷ്ടിച്ചെന്നാരോപിച്ച് കാമുകന്റെ അച്ഛൻ പൊലീസിന് പരാതി നൽകി; യുവതിയുടെ ഭർത്താവിനും കാമുകനും ഇടയിൽപെട്ട് കോടതി കയറുന്ന ആടുകളുടെ കഥ ഇങ്ങനെ

ഭാര്യയെ കാമുകന് വിട്ടുകൊടുത്ത വകയിൽ ഭർത്താവിന് കിട്ടിയത് 71 ആടുകൾ; യുവാവ് തന്റെ ആടുകളെ മോഷ്ടിച്ചെന്നാരോപിച്ച് കാമുകന്റെ അച്ഛൻ പൊലീസിന് പരാതി നൽകി; യുവതിയുടെ ഭർത്താവിനും കാമുകനും ഇടയിൽപെട്ട് കോടതി കയറുന്ന ആടുകളുടെ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഗൊരഖ്പുർ: സ്വന്തം ഭാര്യയെ കാമുകന് കൈമാറിയതോടെ ഭർത്താവിന് ലഭിച്ചത് 71 ആടുകൾ. ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിനാണ് യുവതിയും കാമുകനും 71ആടുകളെ നഷ്ടപരിഹാരമായി നൽകണമെന്ന് ഗ്രാമസഭ വിധിച്ചത്. ഗൊരഖ്പുരിലെ പിപ്രൈച്ച് ഗ്രാമത്തിലാണ് സംഭവം നടന്നത്. വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വൈകാതെ ഭർത്താവിന്റെ വീട്ടുകാർ ഇവരെ പിടികൂടി. എന്നാൽ ഭർത്താവിനൊപ്പം ജീവിക്കാനില്ലെന്നും കാമുകനൊപ്പം പോകുകയാണെന്നുമായിരുന്നു യുവതിയുടെ തീരുമാനം. എന്നാൽ അനുവദിക്കില്ലെന്ന് ഭർത്താവ് നിലപാട് എടുത്തതോടെ പ്രശ്‌നം രൂക്ഷമായി.

തുടർന്ന്, യുവതിയെച്ചൊല്ലി ഭർത്താവും കാമുകനും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. യുവതിയെ വിട്ടുനൽകില്ലെന്ന് ഭർത്താവും കാമുകനൊപ്പം പോകുമെന്ന് യുവതിയും ഉറച്ച നിലപാടെടുത്തതിനെ തുടർന്നാണ് വിഷയം ഗ്രാമസഭയുടെ മുന്നിലെത്തിയത്. വിഷയം പരിശോധിച്ച ഗ്രാമസഭ വൈകാതെ തീരുമാനവുമെടുത്തു, യുവതിക്ക് കാമുകനൊപ്പം പോകാം. എന്നാൽ യുവതിയുടെ ഭർത്താവിന് കാമുകൻ നഷ്ടപരിഹാരം നൽകണം. യുവതിയുടെ വിലയായി 71 ആടുകളെ ഭർത്താവിന് നൽകാനായിരുന്നു ഗ്രാമസഭയുടെ കൽപന. ഭർത്താവും ഈ ഒത്തുതീർപ്പു വ്യവസ്ഥ സമ്മതിച്ചു. തുടർന്നാണ് ആടുകളെ നഷ്ടപരിഹാരമായി നൽകി കാമുകൻ യുവതിയെ സ്വന്തമാക്കിയത്.

ഇതോടെ മറ്റൊരു പ്രശ്‌നം പൊന്തിവന്നു. യുവാവ് നൽകിയ ആടുകൾ കുടുംബത്തിന്റെ പൊതു സ്വത്തായ 142 ആടുകളിൽ നിന്നായിരുന്നു. ഇത് അംഗീകരിക്കാൻ കാമുകനായ യുവാവിന്റെ അച്ഛൻ തയ്യാറായില്ല. ആടുകൾ തന്റേതാണെന്നും അവയെ വിട്ടുനൽകിയത് തന്റെ സമ്മതത്തോടെയല്ലെന്നും ആരോപിച്ച് കാമുകന്റെ അച്ഛൻ രംഗത്തെത്തി. യുവതിയുടെ ഭർത്താവ് തന്റെ 71 ആടുകളെ മോഷ്ടിച്ചതായി ആരോപിച്ച് ഇയാൾ പൊലീസിൽ പരാതി നൽകി. യുവതിയുടെ ഭർത്താവിന് നൽകിയ ആടുകളെ എത്രയും പെട്ടെന്ന് തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോൾ പൊലീസിന്റെ പരിഗണനയിലാണ് വിഷയം. കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളുമായും ചർച്ചചെയ്ത് പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ശ്രമമെന്ന് ഖൊരബാർ പൊലീസ് ഇൻസ്പെക്ടർ അംബിക ഭരദ്വാജ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP