Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുള്ള തർക്കം അവസാനിച്ചത് കൂട്ടക്കൊലയിൽ; യുവതിയേയും രണ്ടര വയസുകാരി മകളേയും കുത്തിക്കൊന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് യുവാവ്; സ്വയം വയറ്റിൽ കത്തി കുത്തിയിറക്കിയതിന് പിന്നാലെ ഹോട്ടൽ തൊഴലാളി ഗുരുതരാവസ്ഥയിൽ; സംഭവം പുണേയിലെ താഡിവാലാ റോഡിൽ

ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുള്ള തർക്കം അവസാനിച്ചത് കൂട്ടക്കൊലയിൽ; യുവതിയേയും രണ്ടര വയസുകാരി മകളേയും കുത്തിക്കൊന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് യുവാവ്; സ്വയം വയറ്റിൽ കത്തി കുത്തിയിറക്കിയതിന് പിന്നാലെ ഹോട്ടൽ തൊഴലാളി ഗുരുതരാവസ്ഥയിൽ; സംഭവം പുണേയിലെ താഡിവാലാ റോഡിൽ

മറുനാടൻ ഡെസ്‌ക്‌

പുണെ: ഭാര്യയ്ക്ക് അന്യപുരുഷനുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടായതിനെ തുടർന്നുള്ള കലഹം അവസാനിച്ചത് കൂട്ടക്കൊലയിൽ. പുണേയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഭാര്യയേയും രണ്ടു വയസുകാരിയായ മകളേയും യുവാവ് കുത്തി കൊലപ്പെടുത്തുകയായിരുന്നു. റെയിൽവേ സ്റ്റേഷന് സമീപം താഡിവാലാ റോഡിൽ ചൊവ്വാഴ്‌ച്ച രാവിലെ അഞ്ചുമണിയോടെയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. 

ഇവിടെ ഹോട്ടൽ തൊഴിലാളിയായ അജാസ് ശൈഖ് (30) ആണ് ഭാര്യ തബസും ശൈഖ്, മകൾ അലീന ശൈഖ് എന്നിവരെ ഭാര്യാപിതാവിന്റെ വീട്ടിൽ  വച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ സ്വയം കുത്തി മരിക്കാൻ ശ്രമിച്ച അജാസ് ശൈഖ് പുണേയിലെ സസൂൺ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ഭാര്യയ്ക്ക് അവിഹിതമുണ്ടെന്നാരോപിച്ച് ഇയാൾ എപ്പോഴും വഴക്കുണ്ടാക്കിയിരുന്നതായി കേസ് അന്വേഷിക്കുന്ന ബണ്ട് ഗാർഡൻ പൊലീസ് പറഞ്ഞു. ഇതേത്തുടർന്ന് ഭാര്യ കുടുംബ കോടതിയിൽ നൽകിയ വിവാഹ മോചനക്കേസിൽ വിചാരണ പൂർത്തിയായി അടുത്തമാസം വിധിപറയാനിരിക്കുകയാണ്.

പിതാവിനൊപ്പം താമസിക്കുന്ന തബസും ശൈഖിനെ കാണാൻ ചൊവ്വാഴ്ച രാവിലെ അജാസ് എത്തി. അവർ തമ്മിൽ വഴക്കുണ്ടാവുകയും തുടർന്ന് കത്തിയെടുത്ത് ഭാര്യയെയും മകളെയും കുത്തിക്കൊല്ലുകയുമായിരുന്നു. സ്വയം വയറ്റിൽ കത്തികൊണ്ട് കുത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP