Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഭാര്യയെയും മക്കളെയും അകത്തിരുത്തി കാർ വഴിയരികിൽ പാർക്കു ചെയ്തു യുവാവു പെട്രോൾ ഒഴിച്ചു തീകത്തിച്ചു; 28കാരി ദാരുണമായി കൊല്ലപ്പെട്ടു; രണ്ടു മക്കൾ ചികിത്സയിൽ; ചെന്നൈയിൽ മുപ്പതുകാരൻ പിടിയിൽ

ഭാര്യയെയും മക്കളെയും അകത്തിരുത്തി കാർ വഴിയരികിൽ പാർക്കു ചെയ്തു യുവാവു പെട്രോൾ ഒഴിച്ചു തീകത്തിച്ചു; 28കാരി ദാരുണമായി കൊല്ലപ്പെട്ടു; രണ്ടു മക്കൾ ചികിത്സയിൽ; ചെന്നൈയിൽ മുപ്പതുകാരൻ പിടിയിൽ

ചെന്നൈ: ഭാര്യയെയും മക്കളെയും അകത്തിരുത്തി കാർ വഴിയരികിൽ പാർക്കു ചെയ്തു യുവാവു പെട്രോൾ ഒഴിച്ചു തീകത്തിച്ചു. നാടിനെ നടുക്കിയ ദാരുണ സംഭവത്തിൽ 28കാരി ദാരുണമായി കൊല്ലപ്പെട്ടു. ക്രൂരകൃത്യം നടത്തിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെങ്കൽപേട്ട് സ്വദേശിനിയായ പ്രേമ(28)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. യുവതിയുടെ മരണമൊഴിയെത്തുടർന്ന് ഭർത്താവ് നാഗരാജിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ ഇവരുടെ മക്കൾ തിഷാന്ത് രാജ് (4), യശ്വന്ത് രാജ് (2) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.

കുടുംബവഴക്കാണു കൊലപാതകത്തിൽ കലാശിച്ചത്. ചെന്നൈ നഗരത്തിൽ നന്ദനം പ്രദേശത്താണ് പട്ടാപ്പകൽ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കാർ വഴിയരികിൽ പാർക്ക് ചെയ്തതിനുശേഷം പെട്രോൾ ഒഴിച്ച് തീ വച്ചതിനുശേഷം നാഗരാജ് ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. കൊലപാതകം ആത്മഹത്യയാക്കിമാറ്റാൻ വേണ്ടിയാണ് സംഭവ സ്ഥലത്തുനിന്ന് ഇയാൾ ഓടി രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

കാർ അഗ്‌നിക്കിരയായി മണിക്കൂറുകൾക്ക് ശേഷമാണ് അഗ്‌നിശമന സേന തീയണച്ചത്. സൈദാപേട്ട് അഗ്നിശമനസേനാ വിഭാഗമാണ് തീയണച്ചത്. കാറിനകത്ത് ആളുകൾ കുടുങ്ങിക്കിടക്കുന്നത് അറിയുന്നത് തീയണച്ചതിനുശേഷമാണ്. അപ്പോഴാണു ഗുരുതരമായ പൊള്ളലേറ്റ പ്രേമയെയും കുട്ടികളേയും കാണുന്നത്. ഉടൻ തന്നെ ആംബുലൻസ് വിളിച്ച് കിൽപ്പോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏതാനും മണിക്കൂറുകൾക്കുശേഷം പ്രേമ മരിച്ചു. മരിക്കുന്നതിനു മുമ്പ് പൊലീസ് പ്രേമയുടെ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. നാഗരാജ് തീവച്ചുകൊല്ലുകയായിരുന്നെന്ന് പൊലീസിന് ഇവർ നൽകിയ മൊഴിയിൽ പറയുന്നു. കുട്ടികളുടെ പൊള്ളൽ നിസ്സാരമാണെന്ന് പൊലീസ് പറഞ്ഞു.

അഞ്ചു വർഷം മുമ്പാണ് നാഗരാജ്-പ്രേമ ദമ്പതികളുടെ വിവാഹം നടക്കുന്നത്. ഇരുവരും തമ്മിൽ പണത്തിന്റെ കണക്ക് പറഞ്ഞു വീട്ടിൽ നിരന്തരമായി വഴക്ക് കൂടാറുണ്ടായിരുന്നു. പ്രേമയുടെ സഹോദരീഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് നാഗരാജ് ഓടിച്ചിരുന്നത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ നാഗരാജ് കുടുംബത്തെ സ്നേഹപൂർവം കാറിൽ കയറ്റി നഗരം കാണാനിറങ്ങിയത്. യാത്രക്കിടെ ദമ്പതികൾ തമ്മിൽ ചൂടേറിയ വാക്കേറ്റം ഉണ്ടായി. വാഹനം നിർത്തി പുറത്തിറങ്ങി നാഗരാജ്, പ്രേമയുടെ സീറ്റിന് സമീപം കരുതിവച്ചിരുന്ന പെട്രോൾ കന്നാസിന് തീകൊടുത്തശേഷം ഓടിമറയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP