Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭാര്യയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ മക്കളേയും ക്രൂരമായി അക്രമിച്ചു ! കൃത്യം നടത്തിയയുടൻ തന്നെ 35കാരൻ ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്‌തെന്ന് ഗുജറാത്ത് പൊലീസ്; ചിന്നിചിതറിയ മൃതദ്ദേഹം തിരിച്ചറിഞ്ഞത് ശരീരത്തിലെ ടാറ്റുവും ഉപയോഗിച്ച സൈക്കിളും പരിശോധിച്ച്

ഭാര്യയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ മക്കളേയും ക്രൂരമായി അക്രമിച്ചു ! കൃത്യം നടത്തിയയുടൻ തന്നെ 35കാരൻ ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്‌തെന്ന് ഗുജറാത്ത് പൊലീസ്; ചിന്നിചിതറിയ മൃതദ്ദേഹം തിരിച്ചറിഞ്ഞത് ശരീരത്തിലെ ടാറ്റുവും ഉപയോഗിച്ച സൈക്കിളും പരിശോധിച്ച്

മറുനാടൻ ഡെസ്‌ക്‌

വഡോദര: ഭാര്യയെ കോടാലി ഉപയോഗിച്ച് ഭർത്താവ് വെട്ടിക്കൊന്നു. ഗുജറാത്തിലെ വഡോരയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. 35കാരനായ യുവാവ് തന്നെ തടയാൻ വന്ന രണ്ട് ആൺമക്കളേയും ക്രൂരമായി അക്രമിച്ചു. സംഭവ ശേഷം ഇയാൾ ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് ഗുജറാത്ത് പൊലീസിൽ നിന്നും പുറത്ത് വരുന്ന വിവരം. വഡോര സ്വദേശിയായ ബൽവന്ദ് റായ്പാൽ സിങ് സിന്ധ എന്നയാളാണ് ആത്മഹത്യ ചെയ്തത്.

അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ ബൽവന്ദ് റായ്പാൽ സിങ്ങിന്റെ ഭാര്യയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ കുട്ടികളെ സർ സയാജിറാവു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പിന്നീട് കർജൻ റെയിൽവേ സ്റ്റേഷനു സമീപത്തെ ട്രാക്കിൽനിന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഫോണിലെ സിം കാർഡ്, ടാറ്റൂ, ആത്മഹത്യ ചെയ്യുന്നതിനു മുൻപ് ഉപയോഗിച്ച സൈക്കിൾ എന്നിവ പരിശോധിച്ചാണു മൃതദേഹം ബൽവന്ദിന്റേതാണെന്ന് പൊലീസ് ഉറപ്പിച്ചത്. ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകുന്നതു സ്ഥിരം സംഭവമായിരുന്നെന്ന് അയൽവാസികൾ പൊലീസിനോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP