Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിനൊന്നുകാരനെ സാക്ഷിയാക്കി ഭാര്യയെ കുത്തിക്കൊലപ്പെടുത്തി യുവാവ്; സംഭവം വിനോദയാത്രയ്ക്കിടെ ഉണ്ടായ കലഹത്തെ തുടർന്ന്; കൊലയ്ക്ക് ശേഷം യുവാവ് ആത്മഹത്യ ചെയ്തു; മാനേജരെ വിവരം അറിയിച്ചത് ഭയന്നോടിയ കുട്ടി

പതിനൊന്നുകാരനെ സാക്ഷിയാക്കി ഭാര്യയെ കുത്തിക്കൊലപ്പെടുത്തി യുവാവ്; സംഭവം വിനോദയാത്രയ്ക്കിടെ ഉണ്ടായ കലഹത്തെ തുടർന്ന്; കൊലയ്ക്ക് ശേഷം യുവാവ് ആത്മഹത്യ ചെയ്തു; മാനേജരെ വിവരം അറിയിച്ചത് ഭയന്നോടിയ കുട്ടി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ മകന്റെ മുന്നിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. സതാരാ ജില്ലയിലെ മഹാബലേശ്വറിലാണ് സംഭവം. ഡ്രൈവർ അനിൽ ഷിൻഡെയാണ് (34) ഭാര്യ സീമയെ (30) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

ഇരുവരുടേയും പതിനൊന്നുവയസുകാരൻ മകനെ സാക്ഷിയാക്കിയായിരുന്നു കൊലപാതകം ആത്മഹത്യയും. വിനോദയാത്രയ്ക്കായി മഹാബലേശ്വറിൽ എത്തിയ കുടുംബം താമസിച്ച ഹോട്ടൽ മുറിയിലാണ് സംഭവം അരങ്ങേറിയത്. ഹോട്ടലിൽനിന്ന് മടങ്ങാൻ തുടങ്ങുന്നതിനു മുമ്പ് ഭാര്യയും ഭർത്താവും തമ്മിലുണ്ടായ കലഹമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചത്.

മകൻ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഭാര്യയും ഭർത്താവും വഴക്ക് ആരംഭിച്ചത്. ബഹളം കേട്ട് ഉണർന്ന കുട്ടി സീമ കുത്തേറ്റ് കിടക്കുന്നതാണ് കണ്ടത്. ഭയന്നുപോയ പതിനൊന്നുകാരൻ പുറത്തേക്ക് ഓടി ഹോട്ടൽ മാനേജരെ വിവരം അറിയിച്ചു. ഈ സമയം അനിൽ ഷിൻഡെ സ്വയം കഴുത്തറത്തിരുന്നു.

ഇരുവരേയും പൊലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദമ്പതികളുടെ വഴക്കിനു കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP