Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ടാമത് പിറന്നതും പെൺകുട്ടി; എന്തുകൊണ്ട് ആൺകുട്ടിയെ പ്രസവിക്കുന്നില്ല? മൊറാദാബാദിൽ ഉറങ്ങിക്കിടന്ന ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവിന്റെ പ്രതികാരം

രണ്ടാമത് പിറന്നതും പെൺകുട്ടി; എന്തുകൊണ്ട് ആൺകുട്ടിയെ പ്രസവിക്കുന്നില്ല? മൊറാദാബാദിൽ ഉറങ്ങിക്കിടന്ന ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവിന്റെ പ്രതികാരം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വനിതാ ദിനത്തിലാണ് സംഭവം.32 കാരനായ സിറാജ് 25 കാരിയായ ഫറയുടെ മേൽ ആസിഡ് ഒഴിച്ചു. ഫറ അപ്പോൾ ഉറങ്ങുകയായിരുന്നു. മുഖത്തും,കൈകളിലും, വയറിലുമെല്ലാം ഗുരുതരമായ പൊള്ളലേറ്റു.ന്യൂഡൽഹിക്കടുത്ത് മൊറാദാബാദിലാണ് സംഭവം.

ഭർത്താവിന്റെ കുടുംബം സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം തല്ലുമായിരുന്നു.രണ്ടാമത് ജനിച്ചതും പെൺകുട്ടിയായതാണ് ഭർത്താവിനെയും വീട്ടുകാരെയും ചൊടിപ്പിച്ചത്. ആൺകുട്ടിയെ പ്രസവിക്കാത്തതിനും സ്ത്രീധനം കൊണ്ടുവരാത്തതിനുമാണ് സിറാജ് ഈ കടുംകൈക്ക് മുതിർന്നത്.തൊഴിൽ കോൺട്രാക്ടറുമായി ഏഴുവർഷം മുമ്പായിരുന്നു വിവാഹം. ആദ്യ കുട്ടി പെണ്ണായപ്പോൾ തന്നെ ഇയാള് തനിനിറം കാട്ടാൻ തുടങ്ങി.കഴിഞ്ഞ ഒരുവർഷമായി പീഡനവുമേറി.എന്നാൽ തന്റെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിക്കുമെന്ന് ഫറ ഒരിക്കൽ പോലും കരുതിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP