Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിമ്മിൽ കൺസൾട്ടന്റായിരിക്കെ ലഹരിക്ക് അടിമകളായ യുവാക്കളെ കണ്ടെത്തി; വീഡിയോ കണ്ടു കഞ്ചാവു ചേർത്തു ചോക്ലേറ്റുണ്ടാക്കി; സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടു വഴി വിൽപ്പനയും തുടങ്ങി; രണ്ടു വർഷം നീണ്ട ഡോക്ടറുടെ കച്ചവടം അവസാനിച്ചതു പൊലീസിന്റെ വലയിൽ

ജിമ്മിൽ കൺസൾട്ടന്റായിരിക്കെ ലഹരിക്ക് അടിമകളായ യുവാക്കളെ കണ്ടെത്തി; വീഡിയോ കണ്ടു കഞ്ചാവു ചേർത്തു ചോക്ലേറ്റുണ്ടാക്കി; സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടു വഴി വിൽപ്പനയും തുടങ്ങി; രണ്ടു വർഷം നീണ്ട ഡോക്ടറുടെ കച്ചവടം അവസാനിച്ചതു പൊലീസിന്റെ വലയിൽ

ഹൈദരാബാദ്: കഞ്ചാവ് അടങ്ങിയ ചോക്ലേറ്റുകൾ നിർമ്മിച്ച് ഇൻസ്റ്റാഗ്രാം വഴി വിൽപ്പന നടത്തിയ ഡോക്ടർ പിടിയിൽ. ഹൈദരാബാദ് ബഹാദൂർപുരയിലെ ന്യൂറോളജിസ്റ്റ് മുഹമ്മദ് സുജത് അലിഖാനാ(35)ണ് അറസ്റ്റിലായത്.

പ്രദേശത്തെ ഒരു ജിമ്മിലെ കൺസൾട്ടന്റായി സേവനം നടത്തുന്നതിനിടെയാണ് ലഹരിക്കടിമകളായ യുവാക്കളെ ഡോക്ടർ ശ്രദ്ധിക്കുന്നത്. തുടർന്ന് ഇവരെ ഉപയോഗിച്ചു പണം തട്ടുന്നതിന് ചോക്ലേറ്റ് നിർമ്മാണം പഠിച്ചു. വീഡിയോകൾ നിരന്തരം കണ്ടാണു കഞ്ചാവു ചേർത്തുള്ള ചോക്ലേറ്റ് നിർമ്മാണം ഡോക്ടർ പഠിച്ചത്.

ഇതിനായി നാടൻ വിൽപനക്കാരിൽ നിന്നു കഞ്ചാവ് ശേഖരിക്കുകയും ചെയ്തു. ഇത് തരിയില്ലാതെ പൊടിച്ചെടുത്ത് ചോക്ലേറ്റ് മിശ്രിതത്തിൽ ചേർത്താണ് മിഠായികൾ ഉണ്ടാക്കിയിരുന്നത്. വിവിധ നിറങ്ങളിലുള്ള ചോക്ലേറ്റുകളിൽ ആകൃഷ്ടരായ യുവാക്കളിൽ നിന്ന് നിരന്തരം ഫോൺ കോളുകൾ വന്നതോടെ ബിസിനസ് കൊഴുക്കുകയും ചെയ്തു.

കഞ്ചാവ് ചേർത്തുണ്ടാക്കിയ പ്രത്യേക ചോക്ലേറ്റ് സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാൾ വിറ്റിരുന്നത്. ഒരു ചോക്ലേറ്റിന് 500 രൂപ മുതൽ 1800 രൂപ വരെ വിലയിട്ടായിരുന്നു വിൽപന. കഴിഞ്ഞ 2 വർഷമായി ഇൻസ്റ്റാഗ്രാം വഴി ഇദ്ദേഹം കഞ്ചാവ് ചോക്ലേറ്റുകൾ ഇൻസ്റ്റാഗ്രാമിലൂടെ വിൽപന നടത്തുന്നുണ്ട്. ഇതേക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഇൻസ്പെക്ടർ കെ നരസിങ് റാവുവിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഓപറേഷൻ ടീമാണ് പ്രതിയെ പിടികൂടിയത്.

X, XX, XXX, 4X, 5X, 6X എന്നിങ്ങനെ വീര്യത്തിനനുസരിച്ചു പ്രത്യേക പേരുകളിട്ടായിരുന്നു വിൽപ്പന. ആവശ്യക്കാരിൽ കൂടുതലും യുവതികളായിരുന്നുവെന്നാണ് ഡോക്ടർ പറയുന്നത്. കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ, പൂണെ, വെല്ലൂർ എന്നിവിടങ്ങളിൽ നിന്നായിരുന്നു ആവശ്യക്കാരിലധികവും. പ്രതിമാസം 40,000നും 60,000ത്തിനും ഇടയിൽ ഇദ്ദേഹം ഈ കച്ചവടം വഴി സമ്പാദിച്ചിരുന്നു. ഇന്റർനെറ്റ് ബാങ്കിങ് വഴിയായിരുന്നു പണമിടപാട് നടത്തിയിരുന്നത്. ഉത്പന്നങ്ങൾ കൊറിയർ വഴിയാണ് ഉപഭോക്താക്കൾക്ക് എത്തിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP