Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോലിക്കെന്നും പറഞ്ഞ് കൊണ്ട് പോയത് ദുബായിലേക്ക്; ദുബായിൽ നിന്നും യുവതിയെ തൊഴിൽ ദാതാക്കൾ കടത്തിയത് മസ്‌കറ്റിലേക്ക്; അമ്മയെ നാട്ടിലെത്തിക്കാൻ സുഷമ സ്വരാജിനോട് കണ്ണീരോടെ അഭ്യർത്ഥിച്ച് യുവതിയുടെ മകൾ

ജോലിക്കെന്നും പറഞ്ഞ് കൊണ്ട് പോയത് ദുബായിലേക്ക്; ദുബായിൽ നിന്നും യുവതിയെ തൊഴിൽ ദാതാക്കൾ കടത്തിയത് മസ്‌കറ്റിലേക്ക്; അമ്മയെ നാട്ടിലെത്തിക്കാൻ സുഷമ സ്വരാജിനോട് കണ്ണീരോടെ അഭ്യർത്ഥിച്ച് യുവതിയുടെ മകൾ

ന്യൂഡൽഹി: ദുബായിലേക്ക് ജോലിക്കെന്നും പറഞ്ഞ് കൊണ്ട് പോയി മസ്‌കറ്റിലേക്ക് കടത്തിയ അമ്മയെ നാട്ടിലെത്തിക്കണം എന്ന അഭ്യർത്ഥനയുമായി മകൾ സിന്ധു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോടും ഇന്ത്യൻ എംബസ്സിയുടേയും തെലുങ്കാന സർക്കാരിന്റെയും ഇടപെടൽ അഭ്യർത്ഥിച്ചിരിക്കുകയാണ് മകൾ.

ദുബായിൽ സെയിൽഗേളെന്നും പറഞ്ഞായിരുന്നു ഹൈദരാബാദുകാരിയായ യുവതിയെ കൊണ്ടു പോയത്. എന്നാൽ അവിടെയെത്തിയ ശേഷം തൊഴിൽ ദാതാക്കൾ യുവതിയെ മസ്‌കറ്റിലേക്ക് കടത്തുകയായിരുന്നു. പിന്നീട് അവിടെ നിന്ന് ര്ക്ഷപ്പെട്ട യുവതി രക്ഷപ്പെട്ട് ഒരു പള്ളിയിൽ അഭയം തേടുകയും പിന്നീട് അവരെ ആളുകൾ ഇന്ത്യൻ എംബസ്സിയിൽ എത്തിക്കുകയായിരുന്നു.

മസ്‌കറ്റിൽ എത്തിയ യുവതിയെ ബാർ നർത്തകിയാകാൻ നിർബന്ധിക്കുകയായിരുന്നു. ഇതിനായി 15,000 രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തു. എന്നാൽ ഇത് വിസ്സമിതിച്ചതിനെ തുടർന്ന് അവരെ ക്രൂര മർദനത്തിന് ഇരയാക്കുകയായിരുന്നു. ജനുവരി നാലാം തീയതിയാണ് ഇവർ അവിടെ നിന്നും രക്ഷപ്പെട്ടത്.

എന്നാൽ സ്‌പോൺസറുടെ അടുത്ത് പാസ്‌പോർട്ട് ഉള്ളതിനാൽ ഇവർക്ക് തിരിച്ച് വരാൻ സാധിക്കുന്നില്ല. ഇതിന് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് സിന്ധു മന്ത്രിയുടെയും ഇന്ത്യൻ എംബസ്സിയുടേയും തെലുങ്കാന സർക്കാരിന്റെയും ഇടപെടൽ അഭ്യർത്ഥിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP