Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രക്ഷാപ്രവർത്തനം നിരീക്ഷിക്കവെ പൊലീസുകാരൻ പാലത്തിൽ നിന്ന് വീണ് മരിച്ചു; നടുക്കുന്ന വീഡിയോ

രക്ഷാപ്രവർത്തനം നിരീക്ഷിക്കവെ പൊലീസുകാരൻ പാലത്തിൽ നിന്ന് വീണ് മരിച്ചു; നടുക്കുന്ന വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: രക്ഷാപ്രവർത്തനം നിരീക്ഷിക്കവെ പൊലീസ് കോൺസ്റ്റബിൾ പാലത്തിൽ നിന്ന് വീണ് മരിച്ചു. തെലങ്കാനയിലെ കരിംനഗർ ടൗണിൽ ഞായറാഴ്ച രാവിലെ 9.30ടെയായിരുന്നു സംഭവം. ലോറും കാറുമായുണ്ടായ അപകടത്തിൽപ്പെട്ട് കാർ പാലത്തിൽ നിന്ന് താഴേക്ക് വീണു. ഈ കാറിനുള്ളിലുള്ളവരെ രക്ഷിക്കാൻ ശ്രമം നടക്കുന്നതിന് ഇടയിൽ പാലത്തിന് മുകളിൽ നിന്ന് രക്ഷാപ്രവർത്തനം വീക്ഷിക്കുകയായിരുന്ന പൊലീസ് കോൺസ്റ്റബിൾ കാൽ വഴുതി താഴേക്ക് വീണു.

ചന്ദ്രശേഖർ എന്ന കോൺസ്റ്റബിളിനെ വീണ ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന ഒരാളും മരിച്ചു. കരിംനഗറിൽ നിന്ന് സിദ്ദിപേട്ട് ജില്ലയിലെ ഗജ്വെല്ലിലെ കൊമുരവെല്ലി മന്ന ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP