Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'യഥാർഥത്തിൽ ഭരിക്കുന്ന പാർട്ടിയാണ് നമ്മെ ഒരുമിപ്പിച്ചത്: നമ്മൾ ശബ്ദമുയർത്തേണ്ട സമയമായെന്നാണ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ നൽകുന്ന സന്ദേശം; വിയോജിപ്പാണ് ഇപ്പോൾ ദേശസ്നേഹത്തിന്റെ ഏറ്റവും വലിയ രൂപം; സ്വന്തം വീടിനെ വിഭജിക്കുന്ന നിയമം പിന്തുണയ്ക്കാനാവില്ല'; പൗരത്വ നിയമത്തിനെതിരെ ആഞ്ഞടിച്ച് പൂജ ഭട്ട്

'യഥാർഥത്തിൽ ഭരിക്കുന്ന പാർട്ടിയാണ് നമ്മെ ഒരുമിപ്പിച്ചത്: നമ്മൾ ശബ്ദമുയർത്തേണ്ട സമയമായെന്നാണ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ നൽകുന്ന സന്ദേശം; വിയോജിപ്പാണ് ഇപ്പോൾ ദേശസ്നേഹത്തിന്റെ ഏറ്റവും വലിയ രൂപം; സ്വന്തം വീടിനെ വിഭജിക്കുന്ന നിയമം പിന്തുണയ്ക്കാനാവില്ല'; പൗരത്വ നിയമത്തിനെതിരെ ആഞ്ഞടിച്ച് പൂജ ഭട്ട്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഭരിക്കുന്ന പാർട്ടിയാണ് തങ്ങളെ ഒരുമിപ്പിച്ചതെന്ന സന്ദേശമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയും എൻ. ആർ.സിക്കെതിരെയും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ നൽകിയതെന്ന് ബോളിവുഡ് താരം പൂജാ ഭട്ട്. നിങ്ങൾ പാലിക്കുന്ന മൗനം നിങ്ങളോ സർക്കാറിനെയോ രക്ഷിക്കില്ലെന്നും ഇത് ശബ്ദമുയർത്താനുള്ള സമയമാണെന്നും പൂജാഭട്ട് പറഞ്ഞു. പൗരത്വഭേദഗതിനിയമത്തിനെതിരെ പർച്ചാം ഫൗണ്ടേഷനും വി ദി പ്യൂപ്പിൾ ഓഫ് ഇന്ത്യയും ചേർന്ന് മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.

'നമ്മുടെ മൗനം നമ്മെയോ സർക്കാറിനെയോ രക്ഷിക്കില്ല. യഥാർഥത്തിൽ ഭരിക്കുന്ന പാർട്ടിയാണ് നമ്മെ ഒരുമിപ്പിച്ചത്. നമ്മൾ ശബ്ദമുയർത്തേണ്ട സമയമായെന്നാണ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ നൽകുന്ന സന്ദേശം. അധികാരികൾ നമ്മുടെ ശബ്ദം ഉച്ചത്തിൽ, വ്യക്തതയോടെ കേൾക്കുന്നതുവരെ ഇത് അവസാനിപ്പിക്കില്ല. വിയോജിപ്പാണ് ഇപ്പോൾ ദേശസ്നേഹത്തിന്റെ ഏറ്റവും വലിയ രൂപമെന്ന് നടി പറഞ്ഞു.

രാജ്യത്തിനായി ഉയരുന്ന ശബ്ദം നേതാക്കൾ കേൾക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇന്ത്യയിലെ എല്ലാ വനിതകളോടും ഷഹീൻബാഗിലും ലഖ്?നോവിലുമുള്ളവരോടും പറയാനുള്ളത്, നിങ്ങളുടെ ശബ്ദം വ്യക്തമായി അവർ കേൾക്കുന്നതു വരെ സമരം അവസാനിപ്പിക്കരുതെന്നാണ്. സ്വന്തം വീടിനെ തന്നെ വിഭജിക്കുന്ന സി.എ.എയും എൻ.ആർ.സിയും പിന്തുണക്കാനാവില്ല- പൂജാ ഭട്ട് തുറന്നടിച്ചു.

പാർച്ചം ഫൗണ്ടേഷനും വീ ദ പീപ്പിൾ ഓഫ് മഹാരാഷ്ട്രയും ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചത്. സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നിവയിൽ മഹാരാഷ്ട്ര സർക്കാരിന്റെ നിലപാട് 30 ദിവസത്തിനകം അറിയിക്കണമെന്നാവശ്യപ്പെട്ട് പൂജാ ഭട്ട് ഉൾപ്പെടെയുള്ള പ്രമുഖർ ഒപ്പിട്ട നിവേദം സർക്കാർ പ്രതിനിധികൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP