Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പശ്ചാത്യ വസ്ത്രധാരണ രീതികളിൽ താൽപര്യമില്ല; സ്യൂട്ട് പോലുള്ള വസ്ത്രങ്ങൾ ഇത്രത്തോളം സൗകര്യപ്രദമല്ല; മുൻ പ്രതിരോധ മന്ത്രി എ.കെ ആന്റണിയേക്കാൾ നന്നായി വസ്ത്രധാരണം ചെയ്യുന്നുവെന്ന് പരീക്കർ

പശ്ചാത്യ വസ്ത്രധാരണ രീതികളിൽ താൽപര്യമില്ല; സ്യൂട്ട് പോലുള്ള വസ്ത്രങ്ങൾ ഇത്രത്തോളം സൗകര്യപ്രദമല്ല; മുൻ പ്രതിരോധ മന്ത്രി എ.കെ ആന്റണിയേക്കാൾ നന്നായി വസ്ത്രധാരണം ചെയ്യുന്നുവെന്ന് പരീക്കർ

മുംബൈ: മുൻ പ്രതിരോധ മന്ത്രിയേക്കാൾ നന്നായി വസ്ത്രധാരണം ചെയ്യുന്നയാളാണ് താനെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. പ്രതിരോധം പോലെ പ്രധാന വകുപ്പുള്ള മന്ത്രിയുടെ ലളിതമായ വസ്ത്രധാരണത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പശ്ചാത്യ വസ്ത്രധാരണ രീതികളിൽ താൽപര്യമില്ല. സ്യൂട്ട് പോലുള്ള വസ്ത്രങ്ങൾ ഇത്രത്തോളം സൗകര്യപ്രദമല്ല. എന്നാൽ താൻ മുൻ പ്രതിരോധ മന്ത്രി എ.കെ ആന്റണിയേക്കാൾ നന്നായി വസ്ത്രധാരണം ചെയ്യുന്നുണ്ടെന്നും പരീക്കർ മറുപടി നൽകി.

പ്രതിരോധ വിഭാഗം ഡൽഹിയിലായതിനാൽ മാത്രമാണ് അവിടെ തങ്ങുന്നത്. തനിക്ക് താൽപര്യം ഗോവയിൽ താമസിക്കുന്നത് തന്നെയാണ്. െഎ.ഐ.ടി പൂർവ്വ വിദ്യാർത്ഥിയായ താൻ ലാളിത്യത്തിന്റെ പേരിൽ ഒരിക്കലും വോട്ട് ചോദിക്കില്ലെന്നും പരീക്കർ കൂട്ടിച്ചേർത്തു.

മുൻ പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ ലളിതമായ വസ്ത്രധാരണം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. സുപ്രധാന കാബിനറ്റ് മന്ത്രി പദവിയിൽ തുടരുമ്പോഴും ആന്റണി കേരള വസ്ത്രമായ മുണ്ടും ഷർട്ടുമാണ് ധരിച്ചിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP