Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചു; തൊഴിലാളികളുടെ നെറ്റിയിൽ ഞാൻ ലോക്ക് ഡൗൺ ലംഘിച്ചു എന്നെഴുതി മധ്യപ്രദേശ് പൊലീസിന്റെ വിചിത്ര നടപടി; ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പ്രതിഷേധവും വ്യാപകം

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: തൊഴിലാളികളുടെ നെറ്റിയിൽ ''ഞാൻ ലോക്ക്ഡൗൺ ഉത്തരവ് ലംഘിച്ചു'' എന്ന് എഴുതിയ മധ്യപ്രദേശ് പൊലീസിന്റെ ക്രൂരനടപടി. ഛത്തർപുർ ജില്ലയിലെ ഗൗരിഹാർ പൊലീസ് ആണ് കഴിഞ്ഞദിവസം ഉത്തർപ്രദേശിൽനിന്നെത്തിയ മൂന്നു തൊഴിലാളികളുടെ നെറ്റിയിൽ ഇത്തരത്തിൽ എഴുതി അപമാനിച്ചത്.

വഴിയിൽനിന്നു പിടികൂടിയ തൊഴിലാളികളെ ചോദ്യം ചെയ്ത ശേഷം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഡോക്ടറെ കാത്തിരിക്കുന്നതിനിടെ സ്ഥലത്തെത്തിയ വനിതാ സബ് ഇൻസ്പെക്ടർ ഇവരോടു കയർത്തു. ഇതിനു പിന്നാലെ ഉദ്യോഗസ്ഥ തൊഴിലാളികളുടെ നെറ്റിയിൽ ''ഞാൻ ലോക്ക്ഡൗൺ ഉത്തരവ് ലംഘിച്ചു, എന്നിൽനിന്ന് അകലം പാലിക്കുക'' എന്ന് എഴുതിയത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സംഭവം വിവാദമായതോടെ ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ഛത്തർപുർ എസ്‌പി. അറിയിച്ചു. ഇത്തരത്തിൽ പെരുമാറരുതെന്ന് പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP