Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

6500 ഐഎഎസ് ഓഫീസർമാരുടെ തസ്തികകളുള്ള രാജ്യത്ത് ഉള്ളത് 5004 ഓഫീസർമാർമാർ മാത്രം; 231 ഐഎഎസ് ഓഫീസർമാരുടെ തസ്തികകൾ ഉള്ള കേരളത്തിലുള്ളത് 150 ഓഫീസർമാർ മാത്രം; രാജ്യത്ത് 1496 ഐഎഎസ് ജീവനക്കാരുടെ കുറവുണ്ടെന്ന് കേന്ദ്ര സർക്കാർ

6500 ഐഎഎസ് ഓഫീസർമാരുടെ തസ്തികകളുള്ള രാജ്യത്ത് ഉള്ളത് 5004 ഓഫീസർമാർമാർ മാത്രം; 231 ഐഎഎസ് ഓഫീസർമാരുടെ തസ്തികകൾ ഉള്ള കേരളത്തിലുള്ളത് 150 ഓഫീസർമാർ മാത്രം; രാജ്യത്ത് 1496 ഐഎഎസ് ജീവനക്കാരുടെ കുറവുണ്ടെന്ന് കേന്ദ്ര സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് 1496 ഐഎഎസ് ജീവനക്കാരുടെ കുറവുണ്ടെന്ന് കേന്ദ്ര സർക്കാർ. ഇതിൽ 231 ഐഎഎസ് ഓഫീസർമാരുടെ തസ്തികകൾ ഉള്ള കേരളത്തിൽ മാത്രം 150 ഓഫീസർമാരാണുള്ളത്. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗാണ് ഇത് സംബന്ധിച്ച കണക്കുകൾ ലോക്‌സഭയിൽ എഴുതി നൽകിയ മറുപടിയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ആറ് വർഷമായി ഐ.എ.എസ് തസ്തികയിലേക്കു നേരിട്ടുള്ള നിയമനം 180 ആക്കി കേന്ദ്രം വർദ്ധിപ്പിച്ചിരുന്നു. എന്നിട്ടും കുറവ് നേരിടുന്നുവെന്നാണ് ലോക്‌സഭയിലെ രേഖയിൽനിന്നു വ്യക്തമാകുന്നത്.

രാജ്യത്തൊട്ടാകെ 6500 ഐഎഎസ് ഓഫീസർമാരുടെ തസ്തികകൾ ഉള്ളപ്പോൾ 5004 ഓഫീസർമാർ മാത്രമാണുള്ളത്. ആകെ 1,496 ഐഎഎസ് ഓഫീസർമാരുടെ ഒഴിവുകൾ കാലിയായി കിടക്കുന്നതെന്നാണ് ബുധനാഴ്ച ലോക്‌സഭയിൽ പേഴ്‌സണൽ വകുപ്പു സഹമന്ത്രി ജിതേന്ദ്ര സിങ് എഴുതി തയാറാക്കി നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്.

ഉത്തർപ്രദേശിൽ 621 ഐഎഎസ് ഉദ്യോഗസ്ഥരുടെ ആവശ്യമുള്ളപ്പോൾ 515 പേർ മാത്രമാണുള്ളത്. ബീഹാറിൽ 342 പേരുടെ ഒഴിവുള്ളപ്പോൾ 243, പശ്ചിമബംഗാളിൽ 359 പേർ വേണ്ടിടത്ത് 289, രാജസ്ഥാനിൽ 313 വേണ്ടിടത്ത് 243, ഝാർഖണ്ഡിൽ 215 വേണ്ടിടത്ത് 144, ഹരിയാനയിൽ 205 വേണ്ടിടത്ത് 241, ഹിമാചൽ പ്രദേശിൽ 147 വേണ്ടിടത്ത് 115, ജമ്മു കാഷ്മീരിൽ 137 വേണ്ടിടത്ത് 91, നാഗാലാൻഡിൽ 94 വേണ്ടിടത്ത് 67, സിക്കിമിൽ 48 വേണ്ടിടത്ത് 37, തെലുങ്കാനയിൽ 208 വേണ്ടിടത്ത് 130, പഞ്ചാബിൽ 221 വേണ്ടിടത്ത് 182, ചത്തീസ്ഗഡിൽ 193 വേണ്ടിടത്ത് 154 എന്നിങ്ങനെയാണ് ഒഴിവുകൾ.

നേരിട്ടുള്ള ഐഎഎസ് റിക്രൂട്ട്‌മെന്റുകളുടെ എണ്ണം സർക്കാർ കഴിഞ്ഞ വർഷങ്ങളിൽ 180 ആയി വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഉദ്യോഗക്കയറ്റം സംബന്ധിച്ച തീരുമാനങ്ങൾ വൈകുന്നതാണ് ഒഴിവുകൾക്കു പിന്നിലെ കാരണമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP