Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സമൂഹമാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കാൻ ആലോചനയുണ്ടെങ്കിൽ ഈ മാസം 24നകം വിവരം നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി; വിവിധ കോടതികളിൽ നിലവിലുള്ള കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റണം എന്ന് ഫേസ്‌ബുക്ക്

സമൂഹമാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കാൻ ആലോചനയുണ്ടെങ്കിൽ ഈ മാസം 24നകം വിവരം നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി; വിവിധ കോടതികളിൽ നിലവിലുള്ള കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റണം എന്ന് ഫേസ്‌ബുക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാൻ ആലോചനയുണ്ടെങ്കിൽ എത്രയും വേഗം വിവരം നൽകണമെന്ന് കേന്ദ്ര സർക്കാറിനോട് സുപ്രീം കോടതി. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനോ ആധാറുമായി ബന്ധിപ്പിക്കാനോ എന്തെങ്കിലും നയം ആലോചിക്കുന്നുണ്ടെങ്കിൽ സെപ്റ്റംബർ 24നകം വിവരം നൽകണമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സർക്കാറിനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.

വിഷയവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലുള്ള കേസ് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ഫേസ്‌ബുക്കിന്റെ അപേക്ഷയിലാണ് സുപ്രീം കോടതി കേന്ദ്രത്തോട് വിവരം ആരാഞ്ഞത്. കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം, ഫേസ്‌ബുക്കിന്റെ അപേക്ഷയെ തമിഴ്‌നാട് എതിർത്തു. കേന്ദ്ര സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി.

സോഷ്യൽമീഡിയകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ രണ്ട് പരാതിയും ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിൽ ഓരോ പരാതിയുമാണ് നിലനിൽക്കുന്നത്. വിവിധ ഹൈക്കോടതികളിൽനിന്ന് വ്യത്യസ്ത അഭിപ്രായം വരുന്നത് ഒഴിവാക്കാനാണ് കേസ് സുപ്രീം കോടതി പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നതെന്ന് ഫേസ്‌ബുക്ക് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP