Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനി മുസ്ലിമിന് പൗരത്വവും പത്മശ്രീയും നൽകാമെങ്കിൽ പിന്നെന്തിനാണ് പൗരത്വ ഭേദഗതി നിയമം എന്ന ദിഗ് വിജയ് സിങ്; ഇത് ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ ഭിന്നതയുണ്ടാക്കാൻ വേണ്ടി മാത്രമുള്ളതല്ലേ എന്നും കോൺഗ്രസ് നേതാവ്

പാക്കിസ്ഥാനി മുസ്ലിമിന് പൗരത്വവും പത്മശ്രീയും നൽകാമെങ്കിൽ പിന്നെന്തിനാണ് പൗരത്വ ഭേദഗതി നിയമം എന്ന ദിഗ് വിജയ് സിങ്; ഇത് ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ ഭിന്നതയുണ്ടാക്കാൻ വേണ്ടി മാത്രമുള്ളതല്ലേ എന്നും കോൺഗ്രസ് നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക്കിസ്ഥാനി മുസ്ലിമിന് പൗരത്വവും പത്മശ്രീയും നൽകാമെങ്കിൽ പിന്നെന്തിനാണ് പൗരത്വ ഭേദഗതി നിയമമെന്ന് കേന്ദ്ര സർക്കാരിനോട് കോൺഗ്രസ്. പാക്കിസ്ഥാനിൽ നിന്ന് എത്തിയ മുസ്ലിം ഗായകൻ അദ്‌നാൻ സമിക്ക് പൗരത്വവും പത്മശ്രീയും നൽകിയ സംഭവം സൂചിപ്പിച്ചാണ് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പൗരത്വ ഭേദഗതി നിയമം ജനങ്ങൾക്കിടയിൽ ഭിന്നത വളർത്താൻ വേണ്ടി മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയത്. ''ഒരിക്കൽ അദ്‌നൻ സമിക്ക് പൗരത്വം നൽകണമെന്ന് പറഞ്ഞപ്പോൾ എന്നെ പലരും വളഞ്ഞിട്ട് ആക്രമിച്ചതാണ്. ഇന്ന് അദ്ദേഹത്തിന് പൗരത്വവും പത്മശ്രീയും ലഭിച്ചിരിക്കുന്നു. അതിൽ എനിക്ക് സന്തോഷവുമുണ്ട്. ഒരു പാക്കിസ്ഥാനി മുസ്ലിമിന് പൗരത്വം നൽകാൻ സർക്കാരിന് കഴിയുമെങ്കിൽ എന്തിനാണ് പൗരത്വ നിയമഭേദഗതി? ഇത് ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ ഭിന്നതയുണ്ടാക്കാൻ വേണ്ടി മാത്രമുള്ളതല്ലേ?'', ദിഗ്‌വിജയ് സിങ് ചോദിച്ചു.

ഇതിനിടെ, സമിക്ക് പത്മശ്രീ നൽകിയതിനെ വിമർശിച്ച് കോൺഗ്രസ് വക്താവ് ജയ്‌വീർ ഷെർഗിലും രംഗത്തെത്തി. കാർഗിൽ യുദ്ധ ജേതാവും മുൻ കരസേന ഉദ്യോഗസ്ഥനുമായ അസം സ്വദേശി മുഹമ്മദ് സനാവുള്ളയെ എൻആർസിയിലൂടെ വിദേശിയാക്കിയ കേന്ദ്ര സർക്കാർ ഒരു പാക് വ്യോമസേനാ ഉദ്യോഗസ്ഥന്റെ മകനായ അദ്‌നൻ സമിയെ ആദരിച്ചതിൽ അദ്ഭുതം തോന്നുന്നുവെന്നായിരുന്നു കോൺഗ്രസ് വക്താവ് ജയ്‌വീർ ഷെർഗിലിന്റെ പരിഹാസം.

പാക്കിസ്ഥാനിലെ മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥരിലൊരാളുടെ മകനായ അർഷദ് സമി ഖാന്റെ മകനാണ് അദ്‌നൻ സമി. 2015-ൽ പൗരത്വത്തിന് അപേക്ഷിച്ച അദ്ദേഹത്തിന്റെ അപേക്ഷ 2016 ജനുവരിയിൽ കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു. ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ 118 പത്മശ്രീ ജേതാക്കളുടെ പട്ടികയിൽ അദ്‌നൻ സമിയുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംസ്ഥാനം മഹാരാഷ്ട്ര എന്നായിരുന്നു പട്ടികയിൽ അടയാളപ്പെടുത്തിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP