Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നിങ്ങൾ മൂത്രം ശേഖരിക്കു! രാജ്യത്തെ യൂറിയ ഇറക്കുമതി അവസാനിപ്പിക്കാമെന്ന്' നിതിൻ ഗഡ്കരി; വിസർജ്ജങ്ങൾ ഉപയോഗിക്കുന്നതിലെ സാധ്യത രാജ്യം ഉപയോഗിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി; വരും കാലത്തെങ്കിലും ഇത് ഉപയോഗിക്കാനാകണമെന്നും ഗഡ്ക്കരി

'നിങ്ങൾ മൂത്രം ശേഖരിക്കു! രാജ്യത്തെ യൂറിയ ഇറക്കുമതി അവസാനിപ്പിക്കാമെന്ന്' നിതിൻ ഗഡ്കരി; വിസർജ്ജങ്ങൾ ഉപയോഗിക്കുന്നതിലെ സാധ്യത രാജ്യം ഉപയോഗിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി; വരും കാലത്തെങ്കിലും ഇത് ഉപയോഗിക്കാനാകണമെന്നും ഗഡ്ക്കരി

മറുനാടൻ ഡെസ്‌ക്‌

നാഗ്പൂർ: ഇന്ത്യൻ ജനത അവരുടെ മൂത്രം ശേഖരിച്ച് വളമാക്കാൻ തയ്യാറായാൽ രാജ്യത്ത് യൂറിയ ഇറക്കുമതി അവസാനിപ്പിക്കാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നേരത്തെ സ്വന്തം മൂത്രം ശേഖരിക്കാറുണ്ടെന്നും അത് ഡൽഹിയിലെ വസതിയിലുള്ള ചെടികൾക്ക് വളമായി ഉപയോഗിക്കാറുണ്ടെന്നും ഗഡ്കരി പറഞ്ഞിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് വീണ്ടും വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി എത്തിയത്. നമ്മുടെ രാജ്യം സാധ്യതകളെ തിരിച്ചറിയുന്നില്ലെന്ന പരാതി പങ്കുവച്ചുകൊണ്ട് അദ്ദേഹം നാഗ്പൂർ കോർപറേഷൻ പരിപാടിക്കിടെയാണ് മുത്രം സംഭരിക്കാനുള്ള ആഹ്വാനം നൽകിയത്. വിസർജ്ജങ്ങൾ ഉപയോഗിക്കുന്നതിലെ സാധ്യത രാജ്യം ഉപയോഗിക്കുന്നില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വരും കാലത്തെങ്കിലും ഇത് ഉപയോഗിക്കാനാകണമെന്നും കൂട്ടിച്ചേർത്തു.

ജനങ്ങൾ എന്തുകൊണ്ടാണ് ഇത്തരം ഉപയോഗപ്രദമായ വഴികൾ തെരഞ്ഞെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. യുറിയയെക്കാൾ ഗുണമാണ് മുത്രം വളമാക്കിമാറ്റിയാൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിസർജ്ജങ്ങളെ ജൈവ വളമാക്കി മാറ്റാൻ നമുക്ക് സാധിച്ചാൽ യൂറിയ പോലുള്ളവയുടെ ഇറക്കുമതി പുർണമായും അവസാനിപ്പിക്കാനാകും.

പൊതു ഇടങ്ങളിലുള്ള ശുചിമുറികളിൽ നിന്ന് മൂത്രം ശേഖരിച്ച് വളമാക്കുന്നതിന്റെ സാധ്യത പരിശോധിക്കുകയാണെന്നും ഗഡ്കരി വ്യക്തമാക്കി. തദ്ദേശ സ്വയം ഭരണ കേന്ദ്രങ്ങൾ പോലും തന്റെ ആശയങ്ങളോട് വേണ്ട രീതിയിൽ പ്രതികരിക്കുന്നില്ല. ജനങ്ങൾ മുഖത്ത് നോക്കാതെ നടക്കുന്നത് അവസാനിപ്പിച്ച് ഇത്തരം ഉപയോഗപ്രദമായ കാര്യങ്ങൾക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുടിയിൽ നിന്ന് അമിനോ ആസിഡ് വേർതിരിച്ചെടുത്ത് വളമായി ഉപയോഗിക്കണമെന്ന് നേരത്തെ ഗഡ്കരി പറഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP