Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇഫ്താർ വിരുന്ന് നടത്താൻ യുപി മുഖ്യമന്ത്രിക്ക് താൽപ്പര്യക്കുറവ്; തീരുമാനം ഔദ്യോഗികമായി അറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്; യുപിയിൽ നോമ്പ് തുറ വിരുന്ന് നടത്താത്ത രണ്ടാമത്തെ മുഖ്യനായി യോഗി ആദിത്യനാഥ്

ഇഫ്താർ വിരുന്ന് നടത്താൻ യുപി മുഖ്യമന്ത്രിക്ക് താൽപ്പര്യക്കുറവ്; തീരുമാനം ഔദ്യോഗികമായി അറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്; യുപിയിൽ നോമ്പ് തുറ വിരുന്ന് നടത്താത്ത രണ്ടാമത്തെ മുഖ്യനായി യോഗി ആദിത്യനാഥ്

ലക്നൗ: നോമ്പ് കാലത്ത് മുഖ്യമന്ത്രിമാരുടേയും മന്ത്രിമാരുടേയും ഇഫ്താർ വിരുന്ന് പതിവുള്ളതാണ്. എന്നാൽ ഉത്തർപ്രദേശിൽ ഇത്തവണ മുഖ്യമന്ത്രി ഇഫ്താർ നടത്തില്ല.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ തീരുമാനം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇഫ്താർ വിരുന്ന് ഒഴിവാക്കുന്ന രണ്ടാമത്തെ ബിജെപി മുഖ്യമന്ത്രിയാണ് യോഗി. നേരത്തെ, 1999 2000കാലയളവിൽ ഇവിടെ ബിജെപി മുഖ്യമന്ത്രിയായിരുന്ന രാം പ്രകാശ് ഗുപ്തയും ഇഫ്താർ വിരുന്ന് ഒഴിവാക്കിയിരുന്നു.

മുതിർന്ന നേതാക്കളായ എ.ബി വാജ്പേയ്, രാജ്നാഥ് സിങ്, കല്യാൺ സിങ് തുടങ്ങിയവർ മുൻപ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ്, ബിഎസ്‌പി നേതാവ് മായാവതി, മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരെല്ലാം റംസാനിൽ ഇഫ്താർ വിരുന്ന് ഒരുക്കിയിരുന്നു. ഈ പതിവാണ് യോഗി വേണ്ടെന്ന് വയ്ക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP