Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യയിൽ ആഭ്യന്തര അന്വേഷണം നടത്തും; എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെല്ലും; ഡീനിന്റെ ഉറപ്പിൽ മദ്രാസ് ഐഐടിയിലെ നിരാഹാര സമരത്തിന് അവസാനം; ഫാത്തിമയുടെ മരണത്തിൽ ചർച്ചയും ഉറപ്പ് നൽകി പ്രശ്‌ന പരിഹാരം

ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യയിൽ ആഭ്യന്തര അന്വേഷണം നടത്തും; എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെല്ലും; ഡീനിന്റെ ഉറപ്പിൽ മദ്രാസ് ഐഐടിയിലെ നിരാഹാര സമരത്തിന് അവസാനം; ഫാത്തിമയുടെ മരണത്തിൽ ചർച്ചയും ഉറപ്പ് നൽകി പ്രശ്‌ന പരിഹാരം

സ്വന്തം ലേഖകൻ

ചെന്നൈ: ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തെ തുടർന്ന് മദ്രാസ് ഐഐടിയിൽ നടന്നുവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങളിൽ രണ്ടെണ്ണം അംഗീകരിക്കപ്പെട്ടതോടെയാണ് സമരം നിർത്തിയത്.

ഐഐടി ഡയറക്ടർ ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയാലുടൻ ഫാത്തിമയുടെ മരണത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാമെന്ന് ഡീൻ വിദ്യാർത്ഥി പ്രതിനിധികൾക്ക് ഉറപ്പ് നൽകി. ഇതോടെയാണ് സമരം അവസാനിച്ചത്. വിദ്യാർത്ഥികളുടെ മറ്റ് ആവശ്യങ്ങൾ ഐഐടി അധികൃതർ പൂർണമായി അംഗീകരിച്ചു. എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെൽ രൂപവത്കരിക്കും. മാനസിക സമ്മർദം ലഘൂകരിക്കാൻ വിദഗ്ധരുടെ സേവനം ലഭ്യമാക്കും.

വിദ്യാർത്ഥികൾ ഉന്നയിച്ച ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടു. ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണത്തെക്കുറിച്ച് വിശദമായി ചർച്ചചെയ്യാമെന്ന ഉറപ്പും ഡീൻ നൽകിയതോടെയാണ് സമരം പിൻവലിക്കുന്നതെന്ന് വിദ്യാർത്ഥികൾ അറിയിച്ചു

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP