Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോസ്റ്റലുകൾ ലോകനിലവാരത്തിലേക്ക്: ആദ്യഘട്ടത്തിൽ തുക ഉപയോഗിക്കുക കാവേരി ഹോസ്റ്റലിന്റെ നവീകരണത്തിന്; ഹോസ്റ്റൽനവീകരണത്തിന് അഞ്ചുകോടി രൂപ നൽകി സംഭാവന നൽകി പൂർവ വിദ്യാർത്ഥി

ഹോസ്റ്റലുകൾ ലോകനിലവാരത്തിലേക്ക്: ആദ്യഘട്ടത്തിൽ തുക ഉപയോഗിക്കുക കാവേരി ഹോസ്റ്റലിന്റെ നവീകരണത്തിന്; ഹോസ്റ്റൽനവീകരണത്തിന് അഞ്ചുകോടി രൂപ നൽകി സംഭാവന നൽകി പൂർവ വിദ്യാർത്ഥി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മദ്രാസ് ഐ.ഐ.ടി.യിലെ ഹോസ്റ്റലുകളുടെ നവീകരണത്തിന് അഞ്ചുകോടി രൂപ സംഭാവന നൽകി പൂർവ്വ വിദ്യാർത്ഥി. മുൻ എം.ടെക്. വിദ്യാർത്ഥിയും ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയുടെ ഉടമയും ബോർഡ് ഓഫ് ചെയർമാനുമായ ഡോ. കൃഷ്ണ ചിവുകുളയാണ് സംഭാവന നൽകിയത്.

ആദ്യഗഡുവായി രണ്ടരക്കോടി രൂപ കൃഷ്ണ ഐ.ഐ.ടി. ഡയറക്ടർ പ്രൊഫ. ഭാസ്‌കർ രാമമൂർത്തിക്ക് കഴിഞ്ഞദിവസം കൈമാറി. 1961-ൽ പണികഴിച്ച കാവേരി ഹോസ്റ്റലിന്റെ നവീകരണത്തിനായാണ് ആദ്യഘട്ടത്തിൽ തുക ഉപയോഗിക്കുക. ഇതിനുപുറമേ രണ്ടുഹോസ്റ്റലുകൾകൂടി നവീകരിക്കാനും പദ്ധതിയുണ്ടെന്ന് ഇവർ വ്യക്തമാക്കി.

തുക ഉപയോഗിച്ച് ഹോസ്റ്റലുകൾ ലോകനിലവാരത്തിലേക്ക് ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. സൗജന്യമായാണ് ഐ.ഐ.ടി. തനിക്ക് ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം തന്നതെന്ന് കൃഷ്ണ പറഞ്ഞു. ഹാർവാഡ് ബിസിനസ് സ്‌കൂളിൽ ഉപരിപഠനത്തിന് പോകാനായതിന്റെയും ജീവിതവിജയം നേടാനായതിന്റെയും അടിസ്ഥാനം അതാണ്. പഠിച്ച സ്ഥാപനത്തിന് തിരികെ നൽകാനാകുന്നതിൽ ചാരിതാർഥ്യമുണ്ടെന്നും കൃഷ്ണ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP