Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അച്ഛന്റേയും അമ്മയുടേയും പ്രതീക്ഷകൾക്കനുസരിച്ച് എനിക്കുയരാൻ സാധിച്ചില്ല ഞാൻ പോകുന്നു'; ഐഐടി ഒന്നാം വർഷ വിദ്യാർത്ഥി ഗുവഹാത്തിയിൽ ആത്മഹത്യ ചെയ്തു; കർണാടക സ്വദേശിനി നാഗശ്രീയെ കണ്ടെത്തിയത് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തെന്നും മറ്റ് ദുരൂഹതകളില്ലെന്നും പൊലീസ്

'അച്ഛന്റേയും അമ്മയുടേയും പ്രതീക്ഷകൾക്കനുസരിച്ച് എനിക്കുയരാൻ സാധിച്ചില്ല  ഞാൻ പോകുന്നു'; ഐഐടി ഒന്നാം വർഷ വിദ്യാർത്ഥി ഗുവഹാത്തിയിൽ ആത്മഹത്യ ചെയ്തു; കർണാടക സ്വദേശിനി നാഗശ്രീയെ കണ്ടെത്തിയത് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തെന്നും മറ്റ് ദുരൂഹതകളില്ലെന്നും പൊലീസ്

മറുനാടൻ ഡെസ്‌ക്‌

 ഗുവഹാത്തി: മനുഷ്യ മനസാക്ഷിയെ ഏറെ വേദനിപ്പിക്കുന്ന വാർത്തയാണ് ഗുവഹാത്തിയിൽ നിന്നും പുറത്ത് വരുന്നത്. ഐഐടി ഒന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കർണാടക ശിമോഗ സ്വദേശിനി നാഗശ്രീയെയാണ്(18) ഗുവഹാത്തി ഐഐടിയിലുള്ള ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

നാഗശ്രീയ്ക്ക് എൻജിനീയറിങ് പഠനം നടത്തുന്നതിൽ താൽപര്യമില്ലെന്ന് സൂചനകൾ ലഭിച്ചിരുന്നു. നാഗശ്രീയുടെ മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. 'അച്ഛന്റേയും അമ്മയുടേയും പ്രതീക്ഷകൾക്കനുസരിച്ച് എനിക്കുയരാൻ സാധിച്ചിക്കില്ല, ഞാൻ പോകുന്നു' എന്നായിരുന്നു ഉള്ളടക്കം. നാഗശ്രീയുടെ റൂംമേറ്റ് ക്ലാസിൽ പോയി മടങ്ങി വന്നപ്പോൾ മുറിയുടെ വാതിൽ അകത്തു നിന്ന് കുറ്റിയിട്ടിരുന്നു.

പല തവണ വാതിലിൽ മുട്ടിയിട്ടും തുറന്നില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല. തുടർന്ന് സെക്യൂരിറ്റിയെ വിവരം അറിയിച്ചു. ഇവർ പൊലീസിനെയും അറിയിച്ചു. തുടർന്ന് പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ നാഗശ്രീയെ കണ്ടത്. മരണത്തിൽ മറ്റു ദുരൂഹതകളില്ലെന്ന് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP