Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആറാഴ്‌ച്ച കഴിഞ്ഞപ്പോഴേക്കും ഇമാന്റെ തൂക്കം 142 കിലോ കുറഞ്ഞു; വർഷങ്ങൾക്ക് ശേഷം ആദ്യമായി പരസഹായമില്ലാതെ ഏറ്റിരുന്ന സന്തോഷത്തിൽ ഈജിപ്ഷ്യൻ യുവതി: മുംബൈയിലെ ചികിത്സയുടെ പേരിൽ ഇന്ത്യയ്ക്ക് ലോകത്തിന്റെ പ്രശംസ

ആറാഴ്‌ച്ച കഴിഞ്ഞപ്പോഴേക്കും ഇമാന്റെ തൂക്കം 142 കിലോ കുറഞ്ഞു; വർഷങ്ങൾക്ക് ശേഷം ആദ്യമായി പരസഹായമില്ലാതെ ഏറ്റിരുന്ന സന്തോഷത്തിൽ ഈജിപ്ഷ്യൻ യുവതി: മുംബൈയിലെ ചികിത്സയുടെ പേരിൽ ഇന്ത്യയ്ക്ക് ലോകത്തിന്റെ പ്രശംസ

മുംബൈ: അമിതഭാരം കാരണം വലഞ്ഞ് ഒടുവിൽ തടികുറയ്ക്കാനുള്ള ചികിത്സ തേടി ഇന്ത്യയിൽ എത്തിയ ഈജിപ്ഷ്യൻ സ്വദേശിനിയായ ഇമാൻ അഹമ്മദിന്റെ ഭാരം 142 കിലോ കുറഞ്ഞതായി ആശുപത്രി അധികൃതർ. മുംബൈ സെയ്ഫി ആശുപത്രിയിലാണ് ഭാരം കുറയ്ക്കുന്നതിനായുള്ള ഇമാന്റെ ചികിത്സ നടക്കുന്നത്. 358 കിലോയാണ് ഇമാന്റെ ഇപ്പോഴത്തെ ഭാരമെന്ന് ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ആറാഴ്‌ച്ച കൊണ്ട് ഇത്രയും തൂക്കം കുറയ്ക്കാൻ സാധിച്ചത് വലിയ നേട്ടമായാണ് വിലയിരുത്തുന്നത്.

ഫെബ്രുവരി 11-ന് പ്രത്യേകം തയ്യാറാക്കിയ വിമാനത്തിൽ ഇന്ത്യയിലേക്ക് വരുമ്പോൾ ഇമാൻ അഹമ്മദിന് 500 കിലോയിലധികം ഭാരമുണ്ടായിരുന്നു. ചികിത്സ തുടങ്ങി മൂന്നാഴ്ചകൊണ്ട് 108 കിലോയിലധികം തൂക്കം കുറയ്ക്കാനായി. സോയാ മിൽക്കിനൊപ്പം സോഡിയം പ്രോട്ടീൻ പൗഡർ ചേർത്തുള്ള ഭക്ഷണമാണ് ഇമാന് ഇപ്പോൾ നല്കുന്നത്. 1800 കലോറിയാണ് ദിവസം അവർക്ക് ലഭിക്കുന്നത്. മറ്റുള്ളവരുടെ സഹായമില്ലാതെ ഇപ്പോൾ ഇമാന് കിടക്കയിൽ ഇരിക്കാനും കഴിയും. വർഷങ്ങളായി സമാധാനമായി ഉറങ്ങാൻ കഴിയാതിരുന്ന ഇമാന് ഇപ്പോൾ എട്ടുമണിക്കൂറോളം സുഖമായി ഉറങ്ങാൻ കഴിയുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

ദിവസവും രണ്ടുകിലോവെച്ച് 25 ദിവസത്തിനുള്ളിൽ 50 കിലോ കുറയ്ക്കാനായിരുന്നു ഡോക്ടർമാർ ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ലക്ഷ്യമിട്ടതിലും ഇരട്ടിയിലധികം ഭാരം ഇമാൻ അഹമ്മദിന് കുറയ്ക്കാനായെന്ന് ഇവരെ ചികിത്സിക്കുന്ന ഡോ. മുഫസൽ ലക്ഡാവാല പറഞ്ഞു. എന്നാൽ ഇമാന്റെ ശരീരത്തിലെ യൂറിക് ആസിഡിന്റെ നില ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുകയാണെന്നും ഡോക്ടർമാർ പറഞ്ഞു.

പൊതുജനങ്ങളിൽനിന്ന് 60 ലക്ഷത്തോളം പിരിച്ചെടുത്താണ് സെയ്ഫി ആശുപത്രി ഇമാൻ അഹമ്മദിന്റെ ചികിത്സ നടത്തുന്നത്. അമിതഭാരംമൂലം 25വർഷമായി ഇമാന് വീടിനുപുറത്തിറങ്ങാനായിരുന്നില്ല. പ്രത്യേക വിമാനത്തിലാണ് ഇമാനെ മുംബൈയിൽ എത്തിച്ചത്. ഇമാന് യാത്ര ചെയ്യുന്നതിനായി പ്രത്യേകമായി രൂപമാറ്റം വരുത്തിയ ഈജിപ്ത് എയറിന്റെ വിമാനത്തിലാണ് മുംബൈയിൽ എത്തി്ച്ചത്.

ഇമാന്റെ യാത്ര മറ്റ് യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ വേണ്ടി കൂടതൽ ഭാരം കയറ്റാവുന്ന വലിയ കാർഗോ ഡോറുകളുള്ള പ്രത്യേക വിമാനമാണ് ഈജിപ്ത് എയർ ഒരുക്കിയിരിക്കുന്നത്. ഇമാൻ അഹമ്മദിന്റെ അവസ്ഥ അവരുടെ ഡോക്ടർ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ അറിയിച്ചിരുന്നു. തുടർന്ന് മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് ഇന്ത്യയിൽ ചികിത്സക്കുള്ള സാഹചര്യമൊരുങ്ങിയത്. കഴിഞ്ഞ 25 വർഷമായി അമിതഭാരം മൂലം ഇമാന് വീട്ടിൽ നിന്ന് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. പുറത്തിറങ്ങി സാധാരണക്കാരെ പോലെ കഴിയാൻ പറ്റുമെന്ന ഇമാന്റെ ആഗ്രഹം എത്രകണ്ട് സഫലമാകും എന്നാണ് ഇനി അറിയേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP