Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംഗീതം പഠിക്കാൻ എന്ന പേരിൽ അനാശാസ്യം; അദ്ധ്യാപകനെയും വിദ്യാർത്ഥിനിയെയും സഹപാഠികൾ കൈകാര്യം ചെയ്തു

സംഗീതം പഠിക്കാൻ എന്ന പേരിൽ അനാശാസ്യം; അദ്ധ്യാപകനെയും വിദ്യാർത്ഥിനിയെയും സഹപാഠികൾ കൈകാര്യം ചെയ്തു

അലഹബാദ്: സംഗീതം പഠിക്കാൻ എന്ന പേരിൽ അലഹബാദ് സർവകലാശാലയിലെ സംഗീതാധ്യാപകന്റെ വീട്ടിലെത്തി അനാശാസ്യത്തിലേർപ്പെട്ട വിദ്യാർത്ഥിനിയെയും അദ്ധ്യാപകനെയും വിദ്യാർത്ഥികൾ പിടികൂടി പൊലീസിലേൽപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിലെ അനാശാസ്യം കൈയോടെ പിടികൂടിയ അദ്ധ്യാപകന്റെ തന്നെ വിദ്യാർത്ഥികൾ ഇയാളെയും പെൺകുട്ടിയെയും നന്നായി കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിലേൽപ്പിച്ചത്.

സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് അദ്ധ്യാപകൻ. സംഗീതം പഠിപ്പിക്കുന്ന അദ്ധ്യാപകൻ മോശമായി പെരുമാറുന്നു എന്ന് നിരവധി പെൺകുട്ടികൾ പരാതികൾ ഉയർന്നിരുന്നു. ഇതിൽ കുപിതരായ വിദ്യാർത്ഥികൾ വെള്ളിയാഴ്ച അദ്ധ്യാപകനെ നിരീക്ഷിച്ചിരുന്നു തുടർന്നാണ് രാത്രിയിൽ സംശയാസ്പദമായ രീതിയിൽ പെൺകുട്ടി കൂടെ ഉണ്ടെന്ന് മനസിലാക്കിയത്. തുടർന്ന് വിദ്യാർത്ഥികൾ വീട്ടിലെത്തി രണ്ടുപേരെയും പിടികൂടുകയുമായിരുന്നു.

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട രീതിയിൽ കണ്ടെത്തിയ ഇരുവരെയും മർദ്ദിച്ച് അവശരാക്കിയ ശേഷമാണ് വിദ്യാർത്ഥികൾ പൊലീസിൽ ഏൽപ്പിച്ചത്. പൊലീസ് സ്‌റ്റേഷൻ വരെ ഇരുവരെയും വലിച്ചിഴച്ചു. പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോഴേക്കും പെൺകുട്ടി കുറ്റം സമ്മതിച്ചു. എന്നാൽ മാതാപിതാക്കൾ എത്തിയപ്പോഴേക്കും വിദ്യാർത്ഥിനി മൊഴിമാറ്റി പറഞ്ഞു. തന്നോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട അദ്ധ്യാപകൻ മോശമായി പെരുമാറുകയായിരുന്നെന്നാണ് പെൺകുട്ടി പൊലീസിൽ പിന്നീട് മൊഴി നൽകിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അദ്ധ്യാപകനെതിരെ കേസ് എടുത്തു. സർവ്വകലാശാല അധികൃതരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP