Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർക്കാർ ശ്രമിക്കുന്നതുകൊറോണ ബാധിത രാജ്യങ്ങളിൽനിന്നുള്ളവർ തിരിച്ചെത്തുമ്പോഴുണ്ടാകുന്ന അപകട സാധ്യത ഇല്ലാതാക്കാൻ; വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇപ്പോൾ തിരിച്ചെത്തിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ

സർക്കാർ ശ്രമിക്കുന്നതുകൊറോണ ബാധിത രാജ്യങ്ങളിൽനിന്നുള്ളവർ തിരിച്ചെത്തുമ്പോഴുണ്ടാകുന്ന അപകട സാധ്യത ഇല്ലാതാക്കാൻ; വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇപ്പോൾ തിരിച്ചെത്തിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇപ്പോൾ തിരിച്ചെത്തിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കി. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ കൊറോണ ഭീതിയിൽ ബംഗ്ലാദേശിലോ മറ്റ് വിദേശ രാജ്യങ്ങളിലോ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സാധിക്കില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൊടിതിയിൽ നിലപാടെടുത്തത്.

കൊറോണ ബാധിത രാജ്യങ്ങളിൽനിന്നുള്ളവർ തിരിച്ചെത്തുമ്പോഴുണ്ടാകുന്ന അപകട സാധ്യത ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദേശത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് എല്ലാ സഹായ സൗകര്യങ്ങൾ ഒരുക്കാൻ നിർദേശിച്ചിട്ടുണ്ട്. വിദേശത്തുള്ളവർക്ക് ബന്ധപ്പെടാൻ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകൾ ഏർപ്പെടുത്തുമെന്നും ജസ്റ്റിസ് സജ്ജീവ് സച്ച്‌ദേവ, ജസ്റ്റിസ് നവീൻ ചൗള എന്നിവരടങ്ങിയ ബെഞ്ചിനോട് കേന്ദ്രം വ്യക്തമാക്കി.

ബംഗ്ലാദേശിൽ കുടുങ്ങിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ നിർദേശിച്ച് അഭിഭാഷകനായ ഗൗരവ് കുമാർ ബെൻസാൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വ്യാപനം തടയാൻ ജനുവരിക്ക് ശേഷം ശക്തമായ നടപടികളാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായാണ് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യപിച്ചത്. ഈ പശ്ചാത്തലത്തിൽ ഇവരെ തിരികെ കൊണ്ടു വരിക അസാധ്യമാണ്.

അന്താരാഷ്ട്ര-ആഭ്യന്തര വിമാന സർവീസുകൾ ഉൾപ്പെടെയുള്ളവ റദ്ദാക്കി. അവശ്യസർവീസുകൾ ഒഴികെയുള്ള ഗതാഗത സംവിധാനങ്ങളെല്ലാം നിർത്തിവെച്ചു. മാർച്ച് 26 മുതൽ ഏപ്രിൽ നാല് വരെ ബംഗ്ലാദേശും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളിലും ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിലോ മറ്റുരാജ്യങ്ങളിലോ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി ആസൂത്രണം ചെയ്യാൻ മന്ത്രാലയത്തിന് സാധിക്കില്ലെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രം വിശദീകരിച്ചു.

ഫെബ്രുവരി ഒന്ന് മുതൽ മാർച്ച് 15 വരെ ചൈന, ജപ്പാൻ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽനിന്നായി 1698 പേരെ ഇതുവരെ കേന്ദ്രം ഇന്ത്യയിൽ തിരിച്ചെത്തിച്ച് ക്വാറന്റൈൻ ചെയ്തു. അതേസമയം നിലവിൽ ഇന്ത്യയിൽ പരിമിതമായ ക്വാറന്റൈൻ കേന്ദ്രങ്ങൾ മാത്രമേ ലഭ്യമുള്ളവെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം സൂചിപ്പിച്ചു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP