Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കള്ളപ്പണ നിക്ഷേപമുള്ളവരെ സർക്കാർ എന്തിന് സംരക്ഷിക്കുന്നു? മൂന്ന് പേരുകൾ മാത്രം വെളിപ്പെടുത്തിയത് ശരിയായില്ല; വിദേശ ബാങ്കിലെ കള്ളപ്പണക്കാരുടെ മുഴുവൻ പേരുകളും ബുധനാഴ്‌ച്ച വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവ്‌

കള്ളപ്പണ നിക്ഷേപമുള്ളവരെ സർക്കാർ എന്തിന് സംരക്ഷിക്കുന്നു? മൂന്ന് പേരുകൾ മാത്രം വെളിപ്പെടുത്തിയത് ശരിയായില്ല; വിദേശ ബാങ്കിലെ കള്ളപ്പണക്കാരുടെ മുഴുവൻ പേരുകളും ബുധനാഴ്‌ച്ച വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവ്‌

ന്യൂഡൽഹി: വിദേശത്തെ ബാങ്കുകളിൽ കള്ളപ്പണ നിക്ഷേപമുള്ളവരുടെ മുഴുവൻ പേരുകളും നാളേയ്ക്കകം വെളിപ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടു. കള്ളപ്പണ നിക്ഷേപമുള്ളവരെ സംരക്ഷിക്കുന്നത് എന്തിനാണെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. കള്ളപ്പണ നിക്ഷേപമുള്ള എട്ട് വ്യവസായികളുടെ പേര് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് മാത്രം പോരെന്നും മുഴുവൻ പേരുകളും വെളിപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് എച്ച് എൽ ദത്തു അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. അറ്റോർണി ജനറലിന് നിർദ്ദേശം നൽകിയത്. വിവരങ്ങൾ കൈമാറിയാൽ മാത്രം മതിയെന്നും അന്വേഷണം സംബന്ധിച്ച തീരുമാനം കോടതി കൈക്കൊള്ളുമെന്നും ബഞ്ച് വ്യക്തമാക്കി.

ഡാബർ ഇന്ത്യ പ്രമോട്ടർ പ്രദീപ് ബർമനടക്കം എട്ട് പേരുകൾ ഉൾപ്പെടുന്ന സത്യവാങ്മൂലമാണ് സർക്കാർ തിങ്കളാഴ്ച സുപ്രീംകോടതിയിൽ നൽകിയത്. ബർമന് പുറമെ, രാജ്‌കോട്ടിലെ സ്വർണവ്യാപാരി പങ്കജ് ചിമൻലാൽ ലോധ്യ, ഗോവയിലെ ഖനി കമ്പനിയായ ടിംബ്ലോയുടെ ഉടമ രാധ സതീഷ് ടിംബ്ലോ, ഡയറക്ടർമാരായ ചേതൻ എസ്. ടിംബ്ലോ, റോഹൻ എസ്.ടിംബ്ലോ, അന്ന എസ്. ടിംബ്ലോ, മല്ലിക എസ്. ടിംബ്ലോ എന്നിവരുടെ പേരുകളാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

കള്ളപ്പണ നിക്ഷേപമുള്ള 18 പേരുടെ വിവരങ്ങൾ ഹർജിക്കാരനായ രാം ജേഠ്മലാനിക്ക് നേരത്തെ തന്നെ യുപിഎ സർക്കാർ നൽകിയിരുന്നു. ഇതിനു പുറമെ, ജർമ്മനിയിലെ എച്ച്.എസ്.ബി.സി. ബാങ്കിൽ അക്കൗണ്ടുള്ള 700 പേരുടെ പട്ടികയാണ് ഇപ്പോൾ സർക്കാറിന്റെ കൈവശമുള്ളത്.

എല്ലാ വിദേശബാങ്ക് അക്കൗണ്ടുകളും നിയമവിരുദ്ധമല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോടതിയിൽ നിയമനടപടി തുടങ്ങിയവരുടെ പേരുകൾമാത്രമേ പുറത്തുവിടാൻ കഴിയൂവെന്നും വ്യക്തമാക്കിയിരുന്നു. മുൻ യു.പി. എ സർക്കാറിന്റെ ഇതേ നിലപാട് എൻ.ഡി. എ. സർക്കാറും ആവർത്തിച്ചത് വിവാദമായി. തുടർന്നാണ് കുറച്ച് പേരുകൾ പുറത്തുവിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകിയത്.

കള്ളപ്പണക്കാരുടെ പേരുകൾ പുറത്തുവന്നാൽ കോൺഗ്രസുകാർ നാണംകെടുമെന്നായിരുന്നു നേരത്തെ ഇത് സംബന്ധിച്ച് അരുൺ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടത്. എന്നാൽ മുഴുവൻ പേരുകളും പുറത്തുവിടാൻ സർക്കാർ ധൈര്യം കാണിക്കണമെന്ന് കോൺഗ്രസും വെല്ലുവിളിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP