Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹസമ്മാനങ്ങൾ തുറന്നു നോക്കുന്നതിനിടെ അജ്ഞാത വസ്തു പൊട്ടിത്തെറിച്ചു; നവവരനും മുത്തശ്ശിയും മരിച്ചു; സമ്മാനം നൽകിയ ആളെ തിരഞ്ഞ് പൊലീസ്

വിവാഹസമ്മാനങ്ങൾ തുറന്നു നോക്കുന്നതിനിടെ അജ്ഞാത വസ്തു പൊട്ടിത്തെറിച്ചു; നവവരനും മുത്തശ്ശിയും മരിച്ചു; സമ്മാനം നൽകിയ ആളെ തിരഞ്ഞ് പൊലീസ്

 ഭുവനേശ്വർ: വിവാഹ സമ്മാനം തുറന്നു നോക്കിയ നവവരന് ദാരുണാന്ത്യം. സമ്മാനമായി ലഭിച്ച അജ്ഞാത വസ്തു പാെത്തെട്ടിറിച്ച് യുവാവും മുത്തശ്ശിയും മരിച്ചു. ഒഡിഷയിലെ ബൊലാങ്കിർ ജില്ലയിലാണു സംഭവം. വിവാഹ സമ്മാനങ്ങൾ തുറന്നു നോക്കുമ്പോൾ അജ്ഞാത വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. പൊള്ളലേറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു മരണം.

ഇദ്ദേഹത്തിന്റെ മുത്തശ്ശി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. സമ്മാനപ്പെട്ടി തുറക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ ഭാര്യയ്ക്കും ഗുരുതര പരുക്കുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഫെബ്രുവരി 21നായിരുന്നു യുവാവിന്റെ വിവാഹം. അജ്ഞാതനായ ഒരു വ്യക്തിയാണു സമ്മാനം നൽകിയത്. തുടർന്ന് കഴിഞ്ഞ ദിവസം സമ്മാനങ്ങൾ തുറന്നു നോക്കുമ്പോഴായിരുന്നു അപകടം. വൻ സ്‌ഫോടന ശബ്ദത്തോടെയാണ് 'സമ്മാനം' പൊട്ടിത്തെറിച്ചതെന്നു പ്രദേശവാസികൾ പറഞ്ഞു.

ആരാണു സമ്മാനം നൽകിയതെന്ന് അന്വേഷിക്കുകയാണെന്നു പൊലീസ് അറിയിച്ചു. സമ്മാനം നൽകിയ വ്യക്തിയെ തിരിച്ചറിഞ്ഞാൽ മാത്രമേ കേസിൽ പുരോഗതിയുണ്ടാകൂവെന്നും പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP