Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രധാനമന്ത്രിയെ തെരഞ്ഞെടുത്ത ജനങ്ങൾക്കു കിട്ടിയത് സെൽഫി മെഷീൻ; സാധാരണക്കാരനെക്കുറിച്ച് മോദി ചിന്തിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയെ തെരഞ്ഞെടുത്ത ജനങ്ങൾക്കു കിട്ടിയത് സെൽഫി മെഷീൻ; സാധാരണക്കാരനെക്കുറിച്ച് മോദി ചിന്തിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി

സിതാപുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി വീണ്ടും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മറ്റാരെയും കണക്കിലെടുക്കാത്ത മോദി സ്വയം ഒരു സെൽഫി മെഷീനായി മാറിയിരിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഉത്തർപ്രദേശിലെ സീതാപൂരിൽ കർഷക റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ജനങ്ങൾ ഒരു പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തു. എന്നാൽ അവർക്ക് ഒരു സെൽഫി മെഷീനെയാണ് തിരിച്ചുകിട്ടിയത്.

വ്യവസായികളുടെ വായ്പകൾ എഴുതിത്ത്ത്തള്ളുന്നതിൽ പ്രധാനമന്ത്രി വ്യാപൃതനാണ്. കർഷകരെ അദ്ദേഹം അവഗണിക്കുന്നു. യുപിയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ കർഷകരുടെ കടങ്ങൾ എഴുതിത്ത്ത്തള്ളുന്നതിനായിരിക്കും പ്രധാന പരിഗണന രാഹുൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP